LiveTV

Live

Kerala

എറണാകുളം പെരുമ്പാവൂരില്‍ നിർത്തിയിട്ട ലോറിക്കു പിന്നിൽ കാറിടിച്ച് മൂന്നു പേർ മരിച്ചു

മലപ്പുറം സ്വദേശികളാണ് മരിച്ചത്. എം സി.റോഡിൽ പുലർച്ചെ 3.30നാണ് അപകടമുണ്ടായത്.

എറണാകുളം പെരുമ്പാവൂരില്‍ നിർത്തിയിട്ട ലോറിക്കു പിന്നിൽ കാറിടിച്ച് മൂന്നു പേർ മരിച്ചു

എറണാകുളം പെരുമ്പാവൂരില്‍ നിർത്തിയിട്ട ലോറിക്കു പിന്നിൽ കാറിടിച്ച് മൂന്നു പേർ മരിച്ചു. മലപ്പുറം സ്വദേശികളാണ് മരിച്ചത്. എം സി.റോഡിൽ പുലർച്ചെ 3.30നാണ് അപകടമുണ്ടായത്.

മലപ്പുറം ഒറ്റത്തറ, കോട്ടൂർ, മൂഴിത്തൊടി വീട്ടിൽ ഹനീഫ (29), ഹനീഫയുടെ ഭാര്യ സുമയ്യ, ഫനീഫയുടെ സഹോദരൻ ഷാജഹാൻ (27) എന്നിവരാണ് മരിച്ചത്. ലോറി ഡ്രൈവർ പത്തനംതിട്ട സ്വദേശി സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചവരുടെ മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലാണ്.

സുമയ്യ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. സുമയ്യയുടെ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് പോകവേയായിരുന്നു അപകടം. കാറോടിച്ചയാള്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ലോറി ഡ്രൈവർ പത്തനംതിട്ട സ്വദേശി സുനിലിനെ കുറുപ്പംപടി പോലിസ് കസ്റ്റഡിയിലെടുത്തു. എം.സി റോഡരികിൽ അലക്ഷ്യമായി നിർത്തിയിടുന്ന തടി ലോറികൾ വരുത്തുന്ന അപകടങ്ങൾ നിരവധിയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ രണ്ട് അപകടങ്ങളാണ് ഉണ്ടായത്.

എറണാകുളം പെരുമ്പാവൂരില്‍ നിർത്തിയിട്ട ലോറിക്കു പിന്നിൽ കാറിടിച്ച് മൂന്നു പേർ മരിച്ചു