LiveTV

Live

Kerala

കൊവിഡ് 19; പത്തനംതിട്ടയില്‍ ജാഗ്രത തുടരുന്നു

പൊലീസിന്റെ കൂടി സഹായത്തോടെയാണ് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുക

കൊവിഡ് 19; പത്തനംതിട്ടയില്‍ ജാഗ്രത തുടരുന്നു

പത്തനംതിട്ടയിൽ കോവിഡ് 19 സംശയിച്ചിരുന്നവരുടെ സാമ്പിൾ പരിശോധനയിൽ തുടർച്ചയായി നെഗറ്റീവ് ഫലങ്ങൾ ലഭിച്ചെങ്കിലും ജാഗ്രത തുടർന്ന് ജില്ലാഭരണകൂടം. റയിൽവേ സ്റ്റേഷനുകളിലും, ബസ് സ്റ്റാൻറുകളിലും പരിശോധനകൾ നടത്തും. ഒടുവിൽ ലഭിച്ച രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ സാമ്പിൾ പരിശോധനാഫലവും നെഗറ്റിവാണ്.

ഏറ്റവുമൊടുവിൽ ലഭിച്ച കോവിഡ് 19 സംശയിച്ചിരുന്ന 31 സാമ്പിൾ പരിശോധന ഫലങ്ങളും രോഗമില്ലെന്ന് സ്ഥിരീകരിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഐസാലേഷൻ വാർഡിൽ കഴിയുന്ന രണ്ട് മാസം പ്രായമായ കുഞ്ഞിന്‍റേതുള്‍പ്പടെയുള്ള സാമ്പിൾ പരിശേധനാ ഫലങ്ങളാണ് നെഗറ്റീവ് ആയത്. പുതിയ രോഗ സ്ഥിരീകരണങ്ങളില്ലാത്തത് ആശ്വാസമാണെങ്കിലും കനത്ത ജാഗ്രതയാണ് ജില്ലാഭരണകൂടം തുടരുന്നത്. അടുത്ത രണ്ടാഴ്ച്ച ജില്ലയിൽ നിയന്ത്രണങ്ങൾ തുടരും.

പൊലീസിന്റെ കൂടി സഹായത്തോടെയാണ് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുക. നിലവിൽ 28 ആളുകൾ ആശുപത്രി ഐസോലേഷനിലും 1248 ആളുകൾ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. സമീപകാലത്ത് വിദേശത്ത് നിന്ന് വന്ന 73 ആളുകൾ ഹോം ഐ സോലേഷനിലും നിരീക്ഷണത്തിലുണ്ട്. ഇറ്റലിയിൽ നിന്ന് വന്ന ഒരാളെ ആശുപത്രി ഐസലേഷനിലേക്ക് മാറ്റി. ഇന്നയച്ച നാല് സാമ്പിളുകളുടെയടക്കം 36 സാമ്പിളുകളുടെ കൂടി പരിശോധനാഫലം ഇനിയും ലഭിക്കാനുണ്ട്.