LiveTV

Live

Kerala

തിരുവനന്തപുരത്ത് മാളുകളിലും ബീച്ചുകളിലും പ്രവേശന വിലക്ക്; ജില്ലാ ഭരണകൂടം ഉത്തരവിറക്കി

മാളുകളും ബീച്ചുകളും അടക്കില്ലെന്ന സർക്കാർ തീരുമാനം മറികടന്ന് ഇത്തരം കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് വിലക്കേർപ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിറക്കി.

തിരുവനന്തപുരത്ത് മാളുകളിലും ബീച്ചുകളിലും പ്രവേശന വിലക്ക്; ജില്ലാ ഭരണകൂടം ഉത്തരവിറക്കി

തിരുവനന്തപുരത്ത് കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ആശയക്കുഴപ്പം. മാളുകളും ബീച്ചുകളും അടക്കില്ലെന്ന സർക്കാർ തീരുമാനം മറികടന്ന് ഇത്തരം കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് വിലക്കേർപ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിറക്കി. നിയന്ത്രണങ്ങൾ മറികടന്ന് നടന്ന വാമനപുരം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് പിന്നീട് നിർത്തിവെച്ചു.

തിരുവനന്തപുരത്ത് മാളുകളും ബീച്ചുകളും അടച്ചിടുമെന്ന ജില്ലാ കളക്ടറുടെ പ്രഖ്യാപനത്തിനെതിരെ ഇന്നലെ മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ നിലപാട് തളളി മാളുകളിലും ബീച്ചുകളിലും ജനങ്ങൾക്ക് വിലക്കേർപ്പെടുത്തി ജില്ലാ ഭരണകൂടം പിന്നാലെ ഉത്തരവിറക്കി. നിയന്ത്രണങ്ങൾ സംബന്ധിച്ച് സർക്കാർ തീരുമാനങ്ങളിലെ വൈരുദ്ധ്യം ജില്ലയിൽ കടുത്ത ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങൾ മറികടന്ന് വാമനപുരത്ത് സർവീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് നടത്തിയതും വിവാദമായി. രോഗഭീതിയുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യമുയർന്നെങ്കിലും ആദ്യം ഇത് പരിഗണിക്കാൻ അധികൃതർ തയ്യാറായില്ല. മാസ്ക് ധരിക്കണമെന്നത് ഉൾപ്പെടെയുളള നിർദേശങ്ങളും പാലിക്കപ്പെട്ടില്ല. വിവാദമായ പശ്ചാത്തലത്തിൽ കളക്ടർ ഇടപെട്ട് തെരഞ്ഞെടുപ്പ് നിർത്തിവെക്കുകയായിരുന്നു.