LiveTV

Live

Kerala

നെടുമ്പാശ്ശേരി വിമാനത്തവളത്തിലെ സ്ക്രീനിംഗ് പ്രവർത്തനങ്ങൾ തൃപ്തികരമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍

റെയിൽവേ സ്റ്റേഷനുകളിലും എയർപോർട്ടിന് സമാനരീതിയിൽ പരിശോധന ഉറപ്പാക്കിയിട്ടുണ്ട്

നെടുമ്പാശ്ശേരി വിമാനത്തവളത്തിലെ സ്ക്രീനിംഗ് പ്രവർത്തനങ്ങൾ തൃപ്തികരമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍

കൊച്ചി നെടുമ്പാശ്ശേരി വിമാനത്തവളത്തിലെ സ്ക്രീനിംഗ് പ്രവർത്തനങ്ങൾ തൃപ്തികരമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. എറണാകുളം ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി. ആകെ 26 പേരാണ് കൊച്ചി ആശുപത്രകളില്‍ നിരീക്ഷണത്തിലുള്ളത്.

നെടുമ്പാശ്ശേരിയില്‍ നാല് ഘട്ടങ്ങളിലായാണ് സ്ക്രീനിംഗ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ദിനം പ്രതി 3000ത്തിൽ അധികം ആളുകളെ സ്ക്രീനിങ്ങിന് വിധേയമാക്കുന്നുണ്ട്. ഇന്നലെ ഇറ്റലിയിൽ നിന്നും കൊച്ചിയില്‍ എത്തിയ 21 പേരെ വിശദപരിശോധനകള്‍ക്ക് ശേഷം വീടുകളിലേക്ക് മാറ്റി. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ വിദേശരാജ്യങ്ങളില്‍ നിന്നും എത്താന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ സജ്ജീകകരണങ്ങള്‍ ക്രമീകീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ അറിയിച്ചു.

റെയിൽവേ സ്റ്റേഷനുകളിലും എയർപോർട്ടിന് സമാനരീതിയിൽ പരിശോധന ഉറപ്പാക്കിയിട്ടുണ്ട്. കോവിഡ് 19 പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച നടത്തി. കൊച്ചിയില്‍ ആകെ 618 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി എത്തിച്ചു തുടങ്ങി.

ജില്ലയിലെ രണ്ട് ആശുപത്രകളിലായി 26 പേരാണ് ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്. ഇന്നലെ കളമശ്ശേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ഏഴ് പേരെ ഡിസ്ചാർജ് ചെയ്തു. പഞ്ചായത്ത് തലത്തില്‍ കോവിഡ് 19 ബോധവത്കരണവും ജില്ലയില്‍ പുരോഗമിച്ച് വരികയാണ്.