LiveTV

Live

Kerala

മൂന്നാറിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും അടയ്ക്കും

ആയുർവേദ, സ്പാ കേന്ദ്രങ്ങളും അടയ്ക്കണം. ട്രക്കിങ് നിർത്തി.

മൂന്നാറിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും അടയ്ക്കും

മൂന്നാറിൽ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും അടയ്ക്കും. ആയുർവേദ, സ്പാ കേന്ദ്രങ്ങളും അടയ്ക്കണം. ട്രക്കിങ് നിർത്തി.

മൂന്നാറിലെത്തിയ ബ്രിട്ടീഷ് പൌരന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. മൂന്നാറിലെ ഹോം സ്റ്റേകൾ പരിശോധിച്ച് വിദേശികളുടെ പട്ടിക തയ്യാറാക്കും.

നെടുമ്പാശേരിയില്‍ നിന്നും ദുബൈയിലേക്കുള്ള വിമാനത്തില്‍ നിന്നാണ് കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൌരനെ തിരിച്ചിറക്കിയത്. ഇയാളും ഭാര്യയും ഇപ്പോള്‍ ഐസൊലേഷനിലാണ്. ഒപ്പമുള്ള 17 വിദേശികളും നിരീക്ഷണത്തിലാണ്. വിമാനത്തിലുണ്ടായിരുന്ന 270 പേര്‍ ആരോഗ്യ പരിശോധനക്ക് ശേഷം ദുബൈയിലേക്ക് പോയി.

ബ്രിട്ടീഷ് പൌരന്‍ കേരളത്തിലെത്തിയത് മാര്‍ച്ച് 7നാണ്. മാര്‍ച്ച് 10ന് മൂന്നാറിലെത്തിയ ഇയാള്‍ മാട്ടുപ്പെട്ടി സന്ദര്‍ശിച്ചു. അന്ന് തന്നെ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈകുന്നേരം മൂന്നാറിലെ ടാറ്റാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

കെ.ടി.ഡി.സിയുടെ ടീ കൌണ്ടി റിസോര്‍ട്ടില്‍ താമസിച്ച ഇയാളെയും കൊണ്ട് ആരോഗ്യ വകുപ്പ് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തി പരിശോധന നടത്തി. തുടര്‍ന്ന് റിസോര്‍ട്ടില്‍ തന്നെ ഐസൊലേറ്റ് ചെയ്തു. ഇന്നലെ ഫലം പോസിറ്റീവ് ആണെന്ന റിസള്‍ട്ട് ലഭിച്ചു. രാത്രി 10.30ന് ഇയാള്‍ റിസോര്‍ട്ടില്‍ നിന്നും മുങ്ങുകയായിരുന്നുവെന്ന് കലക്ടര്‍ അറിയിച്ചു.