LiveTV

Live

Kerala

കോവിഡ് 19നെ നേരിടാന്‍ നിരീക്ഷണം ശക്തമാക്കി കേരളം; റോഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും യാത്രക്കാരെ പരിശോധിക്കുന്നു 

റെയില്‍വെ സ്റ്റേഷനുകളിലും റോഡുകളിലും ആരോഗ്യവകുപ്പ് പൊലീസിന്‍റെ സഹായത്തോടെ പരിശോധന നടത്തുന്നുണ്ട്.

കോവിഡ് 19നെ നേരിടാന്‍ നിരീക്ഷണം ശക്തമാക്കി കേരളം; റോഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും യാത്രക്കാരെ പരിശോധിക്കുന്നു 

കേരളത്തില്‍ പുതിയ കോവിഡ് 19 കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പരിശോധനകള്‍ ശക്തമാക്കാനാണ് സര്ക്കാര്‍ തീരുമാനം. റെയില്‍വെ സ്റ്റേഷനുകളിലും റോഡുകളിലും പരിശോധന ആരംഭിച്ചു.

റെയില്‍വെ സ്റ്റേഷനുകളിലും റോഡുകളിലും ആരോഗ്യവകുപ്പ് പൊലീസിന്‍റെ സഹായത്തോടെ പരിശോധന നടത്തുന്നുണ്ട്. മറ്റുസംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലാണ് കൂടുതല്‍ ശക്തമായ പരിശോധന. പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തുന്നത്. വയനാട് വഴി ഏറ്റവും കൂടുതല്‍ വാഹനങ്ങളെത്തുന്ന മുത്തങ്ങ, തോൽപെട്ടി മേഖലകളിലാണ് പരിശോധന.

കാസര്‍കോട് - കര്‍ണടാക അതിര്‍ത്തി മേഖലയിലും പരിശോധന ശക്തമാണ്. ജില്ലയില്‍ റെയില്‍വേ സ്റ്റേഷനുകളിലും പരിശോധനയുണ്ട്. കൊല്ലം ആര്യങ്കാവിലും, വാളായര്‍, മീനാക്ഷിപുരത്തും പരിശോധന നടത്തും. തിരുവനന്തപുരത്ത് അമരവിള ചെക്പോസ്റ്റില്‍ പരിശോധന ശക്തമാണ്. സംസ്ഥാനത്തെ റെയില്‍വെ സ്റ്റേഷനുകളിലും പരിശോധനയുണ്ട്. പത്തനംതിട്ടയില്‍ തിരുവല്ല റെയിൽവേ സ്റ്റേഷനിലും ആരോഗ്യ വകുപ്പിന്റെ പരിശോധന ശക്തമാക്കി.