LiveTV

Live

Kerala

കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ എങ്ങനെ കൊച്ചിയിലെത്തി? സര്‍ക്കാറില്‍ ആശയക്കുഴപ്പം

മൂന്നാറിലെ കെ.ടി.ഡി.സി ഹോട്ടല്‍ ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍

 കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ എങ്ങനെ കൊച്ചിയിലെത്തി? സര്‍ക്കാറില്‍ ആശയക്കുഴപ്പം

മൂന്നാറില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ ബ്രിട്ടീഷ് പൌരന്‍ കൊച്ചിയിലെത്തിയതില്‍ സര്‍ക്കാറില്‍ ആശയക്കുഴപ്പം. മൂന്നാറിലെ കെ.ടി.ഡി.സി ഹോട്ടല്‍ ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ മീഡിയവണിനോട് പറഞ്ഞു. ബ്രിട്ടീഷ് പൌരനെ കാണാതായത് രോഗം സ്ഥിരീകരിച്ച ശേഷമെന്ന് ആരോഗ്യ മന്ത്രിയും പ്രതികരിച്ചു.

എന്നാല്‍ ഇയാളെ വിട്ടയച്ചത് രോഗമില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണെന്നായിരുന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രതികരണം. സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകളിലെ പരിശോധനാ വീഴ്ചയാണ് കോവിഡ് പടരാന്‍ കാരണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു.