LiveTV

Live

Kerala

തിരുവനന്തപുരത്തെ നിയന്ത്രണം: വിശദീകരണവുമായി സര്‍ക്കാര്‍

നിയന്ത്രണം വേണമെന്നാണ് നിർദേശമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരത്തെ നിയന്ത്രണം: വിശദീകരണവുമായി സര്‍ക്കാര്‍

കോവിഡ് 19 സ്ഥിരീകരിച്ച തിരുവനന്തപുരത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ കുറിച്ച് വിശദീകരണവുമായി സര്‍ക്കാര്‍. മാളുകൾ അടച്ചിടാനോ ബീച്ചിൽ പ്രവേശനം വിലക്കാനോ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയന്ത്രണം വേണമെന്നാണ് നിർദേശമെന്നും മന്ത്രി പറ‍ഞ്ഞു.

കോവിഡ് 19 ജാഗ്രതാ നിര്‍ദേശങ്ങളുടെ ഭാഗമായി ടൂറിസം കേന്ദ്രങ്ങളും ബീച്ചും മാളുകളും അടച്ചിടണമെന്ന് ഡെപ്യൂട്ടി കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഈ തീരുമാനം സംബന്ധിച്ച് ആശയക്കുഴപ്പം ഉയര്‍ന്നതിനിടെയാണ് വിശദീകരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എത്തിയത്.

വര്‍ക്കലയില്‍ കോവിഡ് പോസിറ്റീവായ ഇറ്റാലിയന്‍ പൌരന്‍റെ റൂട്ട് മാപ് ഇന്ന് പുറത്തുവിടും. ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ക്കായി നാളെ വര്‍ക്കലയില്‍ മുന്‍സിപ്പല്‍ കൌണ്‍സിലര്‍മാരുടെ യോഗം വിളിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തല്‍. ജില്ലയില്‍ 251 പേരാണ് നിരീക്ഷണത്തിലുള്ളത്. 231 പേര്‍ വീടുകളിലും 18 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്.