LiveTV

Live

Kerala

വാളയാറിൽ കുടുംബത്തിന് നേരെ ആക്രമണം; പിന്നില്‍ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരെന്ന് പരാതി

ഉത്തരേന്ത്യൻ മാതൃകയിലുള്ള ആക്രമണമാണ് ബി.ജെ.പി പ്രവർത്തകർ നടത്തിയതെന്ന് മർദനമേറ്റവർ പറഞ്ഞു

വാളയാറിൽ കുടുംബത്തിന് നേരെ ആക്രമണം; പിന്നില്‍ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരെന്ന് പരാതി

വാളയാറിൽ കുടുംബത്തിന് നേരെ ഗുണ്ടാ ആക്രമണം. കോട്ടയം ചങ്ങനാശ്ശേരി സ്വദേശികൾക്കാണ് മർദനമേറ്റത്. ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് മർദ്ദനമേറ്റവർ പറഞ്ഞു

ചങ്ങനാശ്ശേരി സ്വദേശിയായ ആസിഫ്, ഭാര്യ നാജിയ, ആസിഫിന്‍റെ സഹോദരൻ അനീഷ്, ഇവരുടെ സുഹൃത്ത് അർഷിദ് എന്നിവർക്കാണ് മർദനമേറ്റത്. ഇവരുടെ ഫാമിന് സമീപത്തെ വീട്ടിൽ കയറിയാണ് ആക്രമണം നടത്തിയത്.

ഉത്തരേന്ത്യൻ മാതൃകയിലുള്ള ആക്രമണമാണ് ബി.ജെ.പി പ്രവർത്തകർ നടത്തിയതെന്ന് മർദനമേറ്റവർ പറഞ്ഞു. വീടുകയറി ആക്രമിച്ചു, ആയുധം ഉപയോഗിച്ചു, മർദിച്ചു എന്നീ വകുപ്പുകൾ ചുമത്തി വാളയാർ പൊലീസ് കേസെടുത്തു.