LiveTV

Live

Kerala

കോവിഡ് 19 സാമ്പിള്‍ പരിശോധന നാളെ തൃശ്ശൂരില്‍ ആരംഭിക്കും

മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് വൈറോളജി ലാബ് സജ്ജീകരിച്ചിരിക്കുന്നത്, രാജ്യത്തെ ആദ്യ കോവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്തത് തൃശ്ശൂരിലായിരുന്നു

കോവിഡ് 19 സാമ്പിള്‍ പരിശോധന നാളെ തൃശ്ശൂരില്‍ ആരംഭിക്കും

കോവിഡ് 19 സാമ്പിള്‍ പരിശോധന നാളെ തൃശ്ശൂരില്‍ ആരംഭിക്കും. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് വൈറോളജി ലാബ് സജ്ജീകരിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യ കോവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്തത് തൃശ്ശൂരിലായിരുന്നു. രണ്ടാം ഘട്ടത്തിലും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സാമ്പളുകള്‍ പരിശോധിക്കുന്നതിന് ആവശ്യമായ സൌകര്യങ്ങള്‍ മെഡിക്കല്‍ കോളേജില്‍ ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലുള്ളതും തൃശ്ശൂരിലാണ്.

നിലവില്‍ സാമ്പിളുകള്‍ ആലപ്പുഴയിലെ വൈറോളജി ലാബിലാണ് പരിശോധിക്കുന്നത്. പരിശോധനകള്‍ ആരംഭിക്കുന്നതിന് വേണ്ടിയുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ലാബ് പ്രവര്‍ത്തനസജ്ജമാകുന്നതോടെ പാലക്കാട്, മലപ്പുറം ജില്ലകളിലെ കൂടി സാമ്പിളുകള്‍ ഇവിടെ പരിശോധിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ എം.പിമാരയ ടി.എന്‍ പ്രതാപന്‍, രമ്യഹരിദാസ് എന്നിവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പെര്‍മനന്‍റ് വെന്‍റിലേറ്റര്‍ അനുവദിക്കുന്നതിനായി 31 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്.