LiveTV

Live

Kerala

ഒരു വിദേശ പൗരന്‌ കൂടി കൊറോണ; കേരളത്തില്‍  രോഗബാധിതരുടെ എണ്ണം 20 ആയി 

ഒരു വിദേശ പൗരന്‌ കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ കേരളത്തില്‍ രോഗബാധിതരുടെ എണ്ണം 20 ആയി. രോഗലക്ഷണങ്ങളോടെ 302 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്.

ഒരു വിദേശ പൗരന്‌ കൂടി കൊറോണ; കേരളത്തില്‍  രോഗബാധിതരുടെ എണ്ണം 20 ആയി 

ഒരു വിദേശ പൗരന്‌ കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ കേരളത്തില്‍ രോഗബാധിതരുടെ എണ്ണം 20 ആയി. രോഗലക്ഷണങ്ങളോടെ 302 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 7677 പേരാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 302 പേര്‍ ആശുപത്രിയിലും 7375 പേര്‍ വീടുകളിലുമാണ് കഴിയുന്നത്.

ഇന്ന് ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 20 ആയി. ഇതില്‍ രണ്ടുപേര്‍ വിദേശ പൗരന്മാരാണ്‌. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന രോഗികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ ഒമ്പതും കോട്ടയത്തും കൊച്ചിയിലും നാലും തിരുവനന്തപുരത്ത് മൂന്നും രോഗബാധിതരുണ്ട്.

തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഒരു കേസുകളാണ് പോസിറ്റീവ് ആയത്. തൃശൂരില്‍ 53 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. 1937പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കഴിയുന്ന 8 മാസം പ്രായമുള്ള കുട്ടിയുടെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണ്. കൊച്ചിയിൽ നിന്നയച്ച സാമ്പിളുകളിൽ ഒരെണ്ണത്തിന്‍റെ പരിശോധന ഫലമാണ് ഇന്ന് ആലപ്പുഴ നാഷണൽ ഇൻറ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നും ലഭിച്ചത്. ഇത് നെഗറ്റീവാണ്‌.

തിരുവനന്തപുരത്ത് എഴുപത് ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്. 29 പേരാണ് ജില്ലയില്‍ ആശുപത്രിയില്‍ കഴിയുന്നത്. കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് പരിശോധന കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.