LiveTV

Live

Kerala

കോവിഡ് വ്യാപനം തടയുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ തിരുവനന്തപുരം ജില്ല കളക്ടറെ തിരുത്തി മുഖ്യമന്ത്രി

അവലോകന യോഗത്തില്‍ കലക്ടര്‍ ഗോപാലകൃഷ്ണന്‍റെ നടപടിയെ പിണറായി വിജയന്‍ വിമര്‍ശിച്ചു

കോവിഡ് വ്യാപനം തടയുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ തിരുവനന്തപുരം ജില്ല കളക്ടറെ തിരുത്തി മുഖ്യമന്ത്രി

കോവിഡ് വ്യാപനം തടയുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ തിരുവനന്തപുരം ജില്ലാ കളക്ടറെ തിരുത്തി മുഖ്യമന്ത്രി. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നോ മാളുകള്‍ അടയ്ക്കണമെന്നോ നിര്‍ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അവലോകന യോഗത്തില്‍ കലക്ടര്‍ ഗോപാലകൃഷ്ണന്‍റെ നടപടിയെ പിണറായി വിജയന്‍ വിമര്‍ശിച്ചു.

രോഗബാധ സ്ഥിരീകരിച്ചയാള്‍ കൂടുതല്‍ പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആളുകള്‍ ഒത്തുചേരുന്ന ഇടങ്ങളെല്ലാം അടയ്ച്ചിടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചത്. അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങരുതെന്ന് കൂടി ആവശ്യപ്പെട്ടതോടെ നഗരം വിജനമായി. പലരും അവശ്യസാധനങ്ങള്‍ വാങ്ങി കരുതിവെക്കാന്‍ തുടങ്ങി. ജനം പരിഭ്രാന്തിയിലേക്ക് നീങ്ങുന്നുവെന്ന് കണ്ടതോടെ കളക്ടറെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തി.

കോവിഡ് അവലോകന യോഗത്തില്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്റെ നടപടിയെ മുഖ്യമന്ത്രി വിമര്‍ശിച്ചു. സ്വന്തം നിലയ്ക്ക് തീരുമാനിക്കാതെ കൃത്യമായ ഏകോപനത്തോടെയും സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചും മാത്രമേ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാവൂ എന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശവും നല്‍കി.