LiveTV

Live

Kerala

കോവിഡ് രോഗം സംശയിക്കുന്ന ബ്രിട്ടന്‍ സ്വദേശി നാട്ടിലേക്ക് പോകാന്‍ ശ്രമിച്ചു; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ആളെ പിടികൂടി 

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി എമിറേറ്റ്സ് വിമാനത്തില്‍ കയറിയ ഇയാളെ തിരിച്ചിറക്കി. കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പോകുന്ന വിമാനത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

കോവിഡ് രോഗം സംശയിക്കുന്ന ബ്രിട്ടന്‍ സ്വദേശി നാട്ടിലേക്ക് പോകാന്‍ ശ്രമിച്ചു; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ആളെ പിടികൂടി 

കോവിഡ് രോഗം സംശയിക്കുന്ന ബ്രിട്ടന്‍ സ്വദേശി നാട്ടിലേക്ക് പോകാന്‍ ശ്രമിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി എമിറേറ്റ്സ് വിമാനത്തില്‍ കയറിയ ഇയാളെ തിരിച്ചിറക്കി. കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പോകുന്ന വിമാനത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം19 അംഗ സംഘത്തെയും തിരിച്ചിറക്കിയിട്ടുണ്ട്.

മൂന്നാറില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ബ്രിട്ടീഷ് പൗരന്‍. വിമാനത്തിലുണ്ടായിരുന്ന 270 പേരേയും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.

ഈ മാസം ഏഴിനാണ് മൂന്നാറില്‍ 19 പേരുമായി വിനോദയാത്രക്കെ ത്തിയതായിരുന്നു ഇയാള്‍. മൂന്നാര്‍ ടീ കൗണ്ടി റിസോട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. 10ാം തീയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു. ഈ മാസം ഏഴിനാണ് സംഘം കൊച്ചിയിലെത്തിയത്. ആദ്യ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും രണ്ടാമത്തെ ഫലം കൂടി ലഭിച്ചതിന് ശേഷം മാത്രമേ തിരികെ മടങ്ങാവൂ എന്ന കര്‍ശന നിര്‍ദ്ദേശം ലംഘിച്ചുകൊണ്ടാണ് ഇവര്‍ യാത്രക്കൊരുങ്ങിയത്.

കേരളത്തില്‍ പുതിയ കോവിഡ് 19 കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പരിശോധനകള്‍ ശക്തമാക്കാനാണ് സര്‍ക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി റെയില്‍വെ സ്റ്റേഷനുകളിലും റോഡുകളിലും പരിശോധന ആരംഭിച്ചു.