LiveTV

Live

Kerala

പരിശോധനാഫലം വരുന്നതിന് തൊട്ടുമുമ്പ് ബ്രിട്ടീഷ് പൗരന്‍ മുങ്ങിയെന്ന് മന്ത്രി കെ.കെ ശൈലജ

റിസോര്‍ട്ട് അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായും മന്ത്രി വ്യക്തമാക്കി.

പരിശോധനാഫലം വരുന്നതിന് തൊട്ടുമുമ്പ് ബ്രിട്ടീഷ് പൗരന്‍ മുങ്ങിയെന്ന് മന്ത്രി കെ.കെ ശൈലജ

ബ്രിട്ടീഷ് പൗരന് കോവിഡ് ഉണ്ടന്നെ പരിശോധനാഫലം ഇന്നലെത്തന്നെ ലഭിച്ചിരുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. എന്നാള്‍ റിസള്‍ട്ട് വരുന്നതിന് തൊട്ട് മുന്‍പ് ബ്രിട്ടീഷ് പൗരന്‍ മുങ്ങി. കോറന്‍റൈന്‍ ചെയ്യാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ റിസോര്‍ട്ടില്‍ എത്തിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. റിസോര്‍ട്ട് അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായും മന്ത്രി വ്യക്തമാക്കി.