LiveTV

Live

Kerala

പക്ഷിപ്പനി; പരപ്പനങ്ങാടിയില്‍ പക്ഷികളെ കൊല്ലുന്നത് ഇന്നും തുടരും

പരപ്പനങ്ങാടി ചിറമംഗലത്തെ 17 ഏക്കറിലുള്ള സര്‍ക്കാര്‍ തെങ്ങിന്‍ തൈ ഉല്‍പ്പാദന കേന്ദ്രത്തില്‍ ഡീസല്‍ ഒഴിച്ച് കത്തിച്ചാണ് ഇവയെ സംസ്കരിച്ചത്

പക്ഷിപ്പനി; പരപ്പനങ്ങാടിയില്‍ പക്ഷികളെ കൊല്ലുന്നത് ഇന്നും തുടരും

പക്ഷിപ്പനി സ്ഥിരീകരിച്ച മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങലിൽ പക്ഷികളെ കൊല്ലുന്നത് ഇന്നും തുടരും. ഒമ്പത് റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളാണ് കോഴികളെയും താറാവുകളെയും വളര്‍ത്ത് പക്ഷികളെയും കൊല്ലാനാരംഭിച്ചത്.

വിവിധ ഇനത്തില്‍പ്പെട്ട 500 ഓളം പക്ഷികളെയാണ് ഇന്നലെ മാത്രം കൊന്നു. പരപ്പനങ്ങാടി ചിറമംഗലത്തെ 17 ഏക്കറിലുള്ള സര്‍ക്കാര്‍ തെങ്ങിന്‍ തൈ ഉല്‍പ്പാദന കേന്ദ്രത്തില്‍ ഡീസല്‍ ഒഴിച്ച് കത്തിച്ചാണ് ഇവയെ സംസ്കരിച്ചത്. കോഴികളെയും താറാവുകളെയും കൂട്ടില്‍ നിന്ന് തുറന്നു വിടരുതെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റാപ്പിഡ് റെസ്‌പോണ്‍സ് വിഭാഗത്തിലെ അഞ്ച് പേരടങ്ങുന്ന ഒമ്പത് സംഘങ്ങള്‍ കോഴികളെ കൊന്നുടുക്കുന്നതിനും ഒരു സംഘം ചത്ത പക്ഷികളെ സംസ്‌കരിക്കുന്നതിനുമാണ് നേതൃത്വം നല്‍കിയത്. അലങ്കാര പക്ഷികൾ ഉൾപ്പടെ 100 പക്ഷികളെ കൊന്നൊടുക്കിയ ഫാമിലെ തീറ്റ, കാഷ്ടം, മുട്ടകള്‍, തീറ്റ പാത്രം എന്നിവ തീയിട്ട് നശിപ്പിച്ചു. തുടര്‍ന്ന് ഫാം ഷെഡ് അണുവിമുക്തമാക്കി. പരപ്പനങ്ങാടി നഗരസഭയിലെ പ്രവർത്തികൾ പൂർത്തിയാക്കിയ സംഘം, ഇന്ന് മൂന്നിയൂർ, തിരൂരങ്ങാടി പ്രദേശങ്ങളിലാണ് കേന്ദ്രീകരിക്കുക. പക്ഷിളെ കൊല്ലുന്നത് ഇന്നും നാളെയും തുടരും.