LiveTV

Live

Kerala

കോവിഡ് 19 എയര്‍ ട്രാവല്‍ ടൂറിസം മേഖലയേയും പ്രതിസന്ധിയില്‍

അവധിക്കാല സീസണ്‍ തുടങ്ങാനിരിക്കെയാണ് ട്രാവല്‍ ഏജന്‍സികളെ പ്രതിസന്ധിയിലാക്കി പല രാജ്യങ്ങളും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്, ഇതോടെ എയര്‍ ട്രാവല്‍ ഏജന്‍സികള്‍ കനത്ത നഷ്ടത്തിലേക്കാണ് പോകുന്നത്

കോവിഡ് 19 എയര്‍ ട്രാവല്‍ ടൂറിസം മേഖലയേയും പ്രതിസന്ധിയില്‍

കോവിഡ് 19 എയര്‍ ട്രാവല്‍ ടൂറിസം മേഖലയേയും പ്രതിസന്ധിയിലാക്കി. അവധിക്കാല സീസണ്‍ തുടങ്ങാനിരിക്കെയാണ് ട്രാവല്‍ ഏജന്‍സികളെ പ്രതിസന്ധിയിലാക്കി പല രാജ്യങ്ങളും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ എയര്‍ ട്രാവല്‍ ഏജന്‍സികള്‍ കനത്ത നഷ്ടത്തിലേക്കാണ് കൂപ്പുകുത്തുന്നത്. മധ്യവേനലവധിയും യൂറോപ്യന്‍ രാജ്യങ്ങളിലടക്കം സീസണാരംഭിക്കുന്നതും മുന്നില്‍ കണ്ട് വലിയ തോതില്‍ എയര്‍ ട്രാവല്‍ ഏജന്‍സികള്‍ വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു. ഏറെ യാത്രക്കാരുള്ള മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കുമെല്ലാം ആകര്‍ഷകമായ ഓഫറുകളും പ്രഖ്യാപിച്ചതാണ്. എന്നാല്‍ കോവിഡ് 19ന്‍റെ വ്യാപനം പ്രതീക്ഷകളെ മുഴുവന്‍ തകിടം മറിച്ചു.

ആഭ്യന്തര യാത്രകള്‍ക്ക് നിരോധനമൊന്നുമില്ലെങ്കിലും ആളുകള്‍ അതും ഉപേക്ഷിക്കുകയാണ്. ബുക്ക് ചെയ്തവരെല്ലാം ബുക്കിംഗ് റദ്ദ് ചെയ്തു. എന്നാല്‍ എല്ലാം വിമാനക്കമ്പനികളും ബുക്കിംഗ് തുക തിരികെ നല്‍കാന്‍ തയ്യാറായിട്ടില്ല. കോടികളുടെ വരുമാനമുണ്ടാകേണ്ട സീസണിലാണ് ഈ പ്രതിസന്ധി. മലബാര്‍ മേഖലയില്‍ മാത്രം ആയിരത്തോളം ട്രാവ്‍ ഏജന്‍റുമാരുണ്ട്. മുപ്പതു കോടി രൂപയിലധികം നഷ്ടം അടുത്ത രണ്ടു മാസം കൊണ്ട് ഈ മേഖലയിലുണ്ടാകുമെന്നാണ് ഏജന്‍സികള്‍ പറയുന്നത്. കോവിഡ് 19 എത്ര കാലം നീണ്ടു നില്‍ക്കുമെന്ന് പറയാന്‍ സാധിക്കാത്ത സ്ഥിതിയിലായതു കൊണ്ട് ചെറുകിട ട്രാവല്‍ ഏജന്‍സികളുടെ നിലനില്‍പ്പ് പോലും പ്രതിസന്ധിയിലാകും. ഇതിനു പുറമേ വിമാനക്കമ്പനികളും വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.