LiveTV

Live

Kerala

കേളകത്ത് ആദിവാസി സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ കേളകത്ത് ആദിവാസി സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.

കേളകത്ത് ആദിവാസി സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ പ്രതി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കേളകം ഐ.ടി.സി കോളനിയിലെ തങ്ക (54) ആണ് മരണപ്പെട്ടത്. ഇവരുടെ ഭർത്താവ് വിജയനെയാണ് കേളകം പോലീസ് അറസ്റ്റ് ചെയ്തത്. കേളകം വില്ലേജ് ഓഫീസിന് സമീപം ബാവലി പുഴയുടെ കരയിലാണ് തങ്ക എന്ന ആദിവാസി സ്ത്രീയെ മരിച്ച നിലയിൽ ഇന്ന് പുലർച്ചെ കാണപ്പെട്ടത്. 2012 ചെല്ലക്ക എന്ന ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ പ്രതിയാണ് വിജയൻ.