LiveTV

Live

Kerala

അന്താരാഷ്ട്ര വിപണിയിൽ കുറയുന്ന വിലയുടെ ഒരംശമാണ് ഇന്ത്യയിൽ കൂട്ടുന്നത്: മന്ത്രി വി. മുരളീധരൻ

അന്താരാഷ്ട്ര വിപണിയിൽ കുറയുമ്പോൾ അതിന്റെ ഒരംശമാണ് കൂട്ടുന്നത്. കഴിഞ്ഞ ദിവസം രണ്ടു രൂപയിലധികം കുറഞ്ഞു. ഇന്നലെ വരെ കൊടുത്ത വിലയിൽ കൂടുതലുണ്ടാവുന്നില്ല.

അന്താരാഷ്ട്ര വിപണിയിൽ കുറയുന്ന വിലയുടെ ഒരംശമാണ് ഇന്ത്യയിൽ കൂട്ടുന്നത്: മന്ത്രി വി. മുരളീധരൻ

പെട്രോൾ വില കുറയുകയാണ് ചെയ്തതെന്നും ധനമന്ത്രി തോമസ് ഐസക്ക് പറയുന്നതിന് മറുപടി പറയാനില്ലായെന്നും കേന്ദ്ര മന്ത്രി വി.മുരളീധരന്‍. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ കുറവിന്റെ ഒരംശമാണ് കൂട്ടിയത്. ഇന്നലെ വരെ ലഭിച്ച ഇന്ധനവിലയേക്കാൾ കൂടുതൽ വരില്ലായെന്നും ഇന്ധന വില വർധന നാടിന്റെ വികസനത്തിനാണ് ഉപയോഗിക്കുന്നതെന്നും വി മുരളീധരൻ പറഞ്ഞു.

'പെട്രോളിന്റെ വില കുറഞ്ഞിരിക്കുകയാണ്. അതിൽ എന്തെങ്കിലും ചെറിയ എമൗണ്ട് കൂട്ടിയിട്ടുണ്ട്. ടോട്ടലായിട്ട് വർധനവ് ഉണ്ടാവുന്നില്ല. വില കുറയുകയാണ് ചെയ്തത്. അന്താരാഷ്ട്ര വിപണിയിൽ കുറയുമ്പോൾ അതിന്റെ ഒരംശമാണ് കൂട്ടുന്നത്. കഴിഞ്ഞ ദിവസം രണ്ടു രൂപയിലധികം കുറഞ്ഞു. ഇന്നലെ വരെ കൊടുത്ത വിലയിൽ കൂടുതലുണ്ടാവുന്നില്ല.'
വി. മുരളീധരൻ

കോവിഡ് 19 ഭീതിക്കിടയില്‍ പൊതുജനത്തിന് ഇരുട്ടടി നല്‍കി കേന്ദ്ര സര്‍ക്കാര്‍ മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും കൂട്ടിയത്. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കൂട്ടി. പെട്രോളിനും ഡീസലിനും ചുമത്തുന്ന പ്രത്യേക എക്സൈസ് തീരുവ രണ്ട് രൂപ വര്‍ധിപ്പിച്ചു. എട്ട് രൂപയായിരിക്കും ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനുമുള്ള പ്രത്യേക എക്സൈസ് തീരുവ. റോഡ് സെസും ലിറ്ററിന് ഒരു രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. 10 രൂപയായിരിക്കും റോഡ് സെസ്. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുമ്പോഴുള്ള നികുതി നഷ്ടം കുറക്കുന്നതിനാണ് ഇന്ധനികുതി കൂട്ടിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശവാദം.