LiveTV

Live

Kerala

മദ്യശാലകൾ അടച്ചിടില്ല, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ

മദ്യശാലകൾ അടച്ചിടില്ല, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ

സംസ്ഥാനത്ത് മദ്യശാലകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. മദ്യാശാലകള്‍ ഉള്‍പ്പെടെ ഒരു കടകളും അടക്കേണ്ട സാഹചര്യമില്ല. സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കുമെന്നും എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പു വരുത്തുമെന്നും ആശുപത്രികൾ സജ്ജമാണെന്നും മന്ത്രി ടിപി രാമകൃഷ്ണന്‍ അറിയിച്ചു.

സംസ്ഥാനത്ത് മറ്റെല്ലാ വിഭാഗം സ്ഥാപനങ്ങളും അടച്ചിട്ട് ജാഗ്രത ഉറപ്പുവരുത്തുമ്പോഴും മദ്യശാലകള്‍ തുറക്കുന്നതിനെതിരെ വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തുവന്നിരുന്നു. നിയമസഭാ സമ്മേളനം വരെ ഉപേക്ഷിച്ചു എന്നിട്ടും മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതിലെ അപകടം കാണാതെ പോകരുതെന്ന് വിഎം സുധീരന്‍ ആരോഗ്യമന്ത്രി, റവന്യൂമന്ത്രി, എക്സൈസ് വകുപ്പ് മന്ത്രി എന്നിവര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.