LiveTV

Live

Kerala

പത്തനംതിട്ടയിൽ കോവിഡ്-19 സംശയിച്ച എട്ട് പേര്‍ക്ക് കൂടി രോഗബാധയില്ലെന്ന് പരിശോധനാഫലം

സമീപ ദിവസങ്ങളിൽ വിദേശത്ത് നിന്ന് ജില്ലയിലേക്കെത്തിയ 270 ആളുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്

പത്തനംതിട്ടയിൽ കോവിഡ്-19 സംശയിച്ച എട്ട് പേര്‍ക്ക് കൂടി രോഗബാധയില്ലെന്ന് പരിശോധനാഫലം

പത്തനംതിട്ടയിൽ കോവിഡ്-19 സംശയിച്ച എട്ട് പേര്‍ക്ക് കൂടി രോഗബാധയില്ലെന്ന് പരിശോധനാഫലം. ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ലഭിച്ച 30 സാമ്പിളുകളുടെ പരിശോധനഫലങ്ങളും നെഗറ്റീവാണ്. കൂടുതല്‍ പരിശോധന ഫലങ്ങള്‍ പോസറ്റീവ് ആകാത്തത് ശുഭസൂചനയാണെങ്കിലും ജാഗ്രത തുടരണമെന്ന് ജില്ലാകലക്ടർ പറഞ്ഞു.

കോവിഡ് 19 ബാധിച്ചിരിക്കാമെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തിയവരുടേതുൾപ്പെടെയുളള സാമ്പിളുകളുടെ പരിശോധനയിലാണ് രോഗബാധയില്ലെന്ന സ്ഥിരികരണം ലഭിച്ചത്. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ 15 പേരുടെ സാമ്പിൾ പരിശോധനാഫലങ്ങൾ കൂടി ഉടൻ ലഭിക്കുമെന്നാണ് പ്രതിക്ഷിക്കുന്നത്. നേരത്തെ കോവിഡ് - 19 സ്ഥിരീകരിച്ച ഏഴു പേരുടെ രണ്ട് സെറ്റ് വീതം പരിശോധനാഫലങ്ങൾ കൂടി ലഭിക്കാനുണ്ട്. തുടർച്ചയായ നെഗറ്റീവ് ഫലങ്ങളിൽ ആശ്വാസമുണ്ടെങ്കിലും ജാഗ്രത തുടരേണ്ടതുണ്ടെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിലയിരുത്തൽ.

സമീപ ദിവസങ്ങളിൽ വിദേശത്ത് നിന്ന് ജില്ലയിലേക്കെത്തിയ 270 ആളുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ വ്യാപകമായി രോഗം സ്ഥിരീകരിച്ച പത്ത് രാജ്യങ്ങളിൽ നിന്നെത്തിയവരെ 28 ദിവസവും, മറ്റ് രാജ്യങ്ങളിൽ നിന്ന് വന്നവരെ 14 ദിവസവും വീടുകളിൽ നീരിക്ഷണത്തിലാക്കും. ഇത് വരെ 1239 ആളുകളാണ് ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 31 ആളുകൾ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ആശുപത്രികളിൽ കഴിയുന്ന രോഗം സ്ഥിരികരിച്ചവരുൾപ്പെടെയുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്.