LiveTV

Live

Kerala

പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മൂച്ചൻകുണ്ട് മുണ്ടിപ്പതി ഊരിലെ തെങ്ങിൽ തോപ്പിലെ വലിയ കിണറ്റിൽ ഇന്ന് രാവിലെയാണ് പെൺകുട്ടിയുടെ മൃതദേഹം കാണുന്നത്

പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മുതലമട മൂച്ചൻ കുണ്ടിലാണ് സംഭവം. രണ്ട് ദിവസം മുൻപ് കാണാതായ പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.

മൂച്ചൻ കുണ്ട് മുണ്ടിപ്പതി ഊരിലെ തെങ്ങിൽ തോപ്പിലെ വലിയ കിണറ്റിൽ ഇന്ന് രാവിലെയാണ് പെൺകുട്ടിയുടെ മൃതദേഹം കാണുന്നത്. വ്യാഴാഴ്ച മുതൽ പെൺകുട്ടിയെ കാണാതായതായി വീട്ടുകാർ കൊല്ലങ്കോട് പോലീസിൽ പരാതി നല്കിയിരുന്നു. കുട്ടിയുടെ ശരീരത്തിൽ വസ്ത്രം ഇല്ലാത്തതും, ശരീരിത്തിൽ മുറിവുള്ളതും ദുരൂഹമാണെന്ന് ബന്ധുക്കൾ പറയുന്നു. കൊല്ലങ്കോട് സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോമോർടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.