LiveTV

Live

Kerala

‘പുതുതായി ആര്‍ക്കും രോഗമില്ല’ സ്ഥിരീകരിച്ച് പിണറായി വിജയന്‍

കോവിഡ് 19 ഭീതി പരക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളുടെ മികച്ച പ്രവര്‍ത്തനങ്ങളെയും മുഖ്യമന്ത്രി പ്രശംസിച്ചു

‘പുതുതായി ആര്‍ക്കും രോഗമില്ല’ സ്ഥിരീകരിച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് പുതുതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 106 പേരെ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്നും നിയന്ത്രണങ്ങള്‍ ഫലപ്രദമാവുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് ജാഗ്രത കൂടേണ്ട സമയമാണ്. അതുകൊണ്ടുതന്നെ ബോധവത്കരണത്തിനായി പൊലീസിനെയും ഉപയോഗിക്കും. സന്നധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുമെന്നും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ ദിവസവും ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓരോ വിമാനത്താവളത്തിലും എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസിനെ പരിശോധനക്ക് നിയോഗിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ട്രെയിനുകളും പരിശോധിക്കും. വിമാനത്താവളങ്ങള്‍ക്കടുത്ത് കൊറോണ കെയര്‍ സെന്‍റര്‍ സ്ഥാപിക്കും. ആള്‍ക്കുട്ടങ്ങള്‍ വരുന്ന പരിപാടികള്‍ ഒഴിവാക്കാനായി ജില്ലാ ഭരണകൂടങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ് 19 ഭീതി പരക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളുടെ മികച്ച പ്രവര്‍ത്തനങ്ങളെയും മുഖ്യമന്ത്രി പ്രശംസിച്ചു. മാധ്യമങ്ങള്‍ നല്ല രീതിയില്‍ ബോധവത്കരണം നടത്തിയിട്ടുണ്ടെന്നും ആശുപത്രികളിലും പരിസരപ്രദേശങ്ങളിലുമുള്ള റിപ്പോര്‍ട്ടിങ് നിര്‍ത്തിവെക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റിദ്ധാരണകള്‍ പരത്തുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഷോപ്പിങ് മാളുകള്‍ അടച്ചിടാന്‍ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.