Top

മരട് ഫ്ലാറ്റ്; ഉടമകള്‍ക്ക് നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു ലഭിച്ചെങ്കിലും ബാക്കി തുകയെക്കുറിച്ച് വ്യക്തതയില്ല

ഈ മാസം 18നും 21നും നടക്കുന്ന നഷ്ടപരിഹാര സമിതിയുടെ സിറ്റിങിലാണ് ഇവരുടെ പ്രതീക്ഷ. 

MediaOne Logo

Web Desk

  • Updated:

    2020-03-14 01:21:53.0

Published:

14 March 2020 1:21 AM GMT

മരട് ഫ്ലാറ്റ്; ഉടമകള്‍ക്ക് നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു ലഭിച്ചെങ്കിലും ബാക്കി തുകയെക്കുറിച്ച് വ്യക്തതയില്ല
X

മരടിലെ പൊളിച്ച ഫ്ലാറ്റുകളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു ലഭിച്ചെങ്കിലും ബാക്കി തുകയെക്കുറിച്ച് വ്യക്തതയില്ല. നിലവിലെ വിപണി വില അനുസരിച്ചുള്ള തുക ലഭിക്കണമെന്നാണ് ഫ്ലാറ്റ് ഉടമകളുടെ ആവശ്യം. ഈ മാസം 18നും 21നും നടക്കുന്ന നഷ്ടപരിഹാര സമിതിയുടെ സിറ്റിങിലാണ് ഇവരുടെ പ്രതീക്ഷ.

ഹോളിഫെയ്ത്തും ആല്‍ഫയും ഗോള്‍ഡന്‍ കായലോരവും വിട്ടിറങ്ങിയ ഓരോരുത്തര്‍ക്കും പറയാനുള്ളത് ഇതാണ്. 249 ഫ്ലാറ്റ് ഉടമകള്‍ക്ക് ആദ്യ ഗഡുവായ 25 ലക്ഷം രൂപ ലഭിച്ചു. വിപണി വിലയായ ഒരു കോടിയെങ്കിലും ലഭിക്കണമെന്നതാണ് ഇവരുടെ ആവശ്യം.

ഫര്‍ണിച്ചറുകള്‍ ഗോഡൌണിലേക്ക് മാറ്റിയും കിട്ടിയ വിലക്ക് വിറ്റും ഒറ്റമുറി ഫ്ലാറ്റുകളിലേക്ക് മാറിയവരുണ്ട് ഇവരുടെ കൂട്ടത്തില്‍. കാലാവധി അവസാനിച്ച സമിതിയോട് പ്രവര്‍ത്തനം തുടരാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം 18നും 21നുമാണ് അടുത്ത സിറ്റിങ്. ബില്‍ഡര്‍മാര്‍ വില്‍ക്കാന്‍ സമ്മതിച്ച ആസ്തികള്‍ എത്രയും പെട്ടെന്ന് ലേലം ചെയ്ത് ബാക്കി പണം നല്‍കണമെന്നാണ് ഇവരുടെ അപേക്ഷ.

TAGS :

Next Story