തോക്ക് കേസ് പ്രതിയെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്ന് ബി.ജെ.പി
കെ.എന്‍ വിജയനെ സ്ഥാനാർത്ഥിയാകുമെന്ന് കോട്ടയം ജില്ലാ പ്രസിഡൻറ് നോബിൾ മാത്യുവാണ് പറഞ്ഞത്.
കോട്ടയം പള്ളിക്കത്തോട് തോക്ക് കേസ് പ്രതിയായ ബി.ജെ.പി പ്രവര്‍ത്തകനെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുമെന്ന് ബി.ജെ.പി. കെ.എന്‍ വിജയനെ സ്ഥാനാർത്ഥിയാകുമെന്ന് കോട്ടയം ജില്ലാ പ്രസിഡൻറ് നോബിൾ മാത്യുവാണ് പറഞ്ഞത്.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബി.ജെ.പി പ്രവര്‍ത്തകനായ കെ.എന്‍ വിജയന്റെ കയ്യിൽ നിന്നും പൊലീസ് തോക്ക് കണ്ടെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തോക്ക് നിർമ്മാണ സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരം ലഭിച്ചത്. അന്വേഷണത്തിൽ പത്തോളം തോക്കുകള്‍ പള്ളിക്കത്തോട് പൊലീസ് പിടിച്ചെടുത്തു. കേസില്‍ ആറോളം പേരാണ് അറസ്റ്റിലായത്.
കെ.എന്‍ വിജയനെ സി.പി.എം കള്ളകേസിൽ കുടുക്കാൻ ശ്രമിച്ചതാണെന്നും, എന്‍.ഐ.എ അന്വേഷിച്ചാലും കുഴപ്പമില്ലെന്നും ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് നോബിൾ മാത്യു പറഞ്ഞു.