LiveTV

Live

Kerala

ദേവനന്ദയുടേത് മുങ്ങിമരണം തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട് 

ഫോറന്‍സിക് റിപ്പോര്‍ട്ട് പൊലീസിന് കൈമാറി

 ദേവനന്ദയുടേത് മുങ്ങിമരണം തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട് 

കൊല്ലം ഇളവൂരിലെ എട്ട് വയസുകാരി ദേവനന്ദയുടേത് മുങ്ങിമരണമെന്ന് ഫോറൻസിക് റിപ്പോർട്ട്. കുട്ടി അബദ്ധത്തിൽ ആറ്റിൽ വീണതാണെന്നാണ് നിഗമനം. ഫോറന്‍സിക് റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.

കൊല്ലം ഇളവൂരിലെ ദേവനന്ദയുടേത് മുങ്ങിമരണമെന്ന് അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട്
Also Read

കൊല്ലം ഇളവൂരിലെ ദേവനന്ദയുടേത് മുങ്ങിമരണമെന്ന് അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട്

ഫെബ്രുവരി 27ന് രാവിലെ പത്തരക്ക് വീട്ടുമുറ്റത്ത് നിന്നാണ് പ്രദീപ്-ധന്യ ദമ്പതികളുടെ മകൾ ദേവനന്ദയെ കാണാതായത്. വാക്കനാട് സരസ്വതി വിദ്യാനികേതനിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ് ദേവനന്ദ.രാവിലെ പത്തരക്ക് കാണാതായ ദേവനന്ദയുടെ മൃതദേഹം പിറ്റേന്ന് രാവിലെ ഏഴരക്കാണ് കണ്ടെത്തിയത്. ദേവനന്ദയുടേത് മുങ്ങിമരണമെന്ന് തന്നെയായിരുന്നു അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.