LiveTV

Live

Kerala

തിരുവനന്തപുരത്ത് കടലിൽ കാണാതായ മൂന്ന് പെൺകുട്ടികളിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

തമിഴ്നാട്ടിലെ മലങ്കര കാത്തോലിക്ക കോളേജിലെ ബിബിഎ വിദ്യാർഥിനികളാണ് നിഷയും ശരണ്യയും

തിരുവനന്തപുരത്ത് കടലിൽ കാണാതായ മൂന്ന് പെൺകുട്ടികളിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് അടിമലത്തുറയിൽ കടലിൽ കാണാതായ മൂന്ന് പെൺകുട്ടികളിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. വിഴിഞ്ഞം സ്വദേശിനി നിഷയുടെയും കോട്ടുകാൽ സ്വദേശിനി ശരണ്യയുടേയും മൃതദേഹമാണ് കണ്ടെത്തിയത്. അവശേഷിക്കുന്ന ഒരാൾക്ക് വേണ്ടിയുളള തെരച്ചിൽ തുടരുകയാണ്.

വിഴിഞ്ഞം കിടാരക്കുഴി സ്വദേശിനി നിഷ, കോട്ടുകാൽ സ്വദേശികളായ ഷാരു ഷമ്മി, ശരണ്യ എന്നീ വിദ്യാർഥിനികളെയാണ് ഇന്നലെ വൈകീട്ട് അടിമലത്തുറയിൽ കടലിൽ കാണാതായത്. ഫോണിൽ വിളിച്ചിട്ടും പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൻറെ സഹായം തേടുകയായിരുന്നു. ഇന്നലെ രാത്രി കോസ്റ്റൽ പൊലീസ് നടത്തിയ തെരച്ചലിൽ നിഷയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെ അടിമലത്തുറയിൽ നിന്ന് ശരണ്യയുടെ മൃതദേഹവും കണ്ടെത്തി.

തമിഴ്നാട്ടിലെ മലങ്കര കാത്തോലിക്ക കോളേജിലെ ബിബിഎ വിദ്യാർഥിനികളാണ് നിഷയും ശരണ്യയും. കോട്ടുകാൽ വിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിനിയാണ് ഷാരു ഷമ്മി. ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് ഇവർ സ്കൂട്ടറിൽ അടിമലത്തുറ കടൽതീരത്തേക്ക് പോയത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും മൊബൈൽഫോണും തീരത്ത് നിന്ന് കണ്ടെത്തി. ഇവർക്കൊപ്പം കൂടുതൽ പേർ ഉണ്ടോ എന്നതടക്കമുളള കാര്യങ്ങൾ അന്വേഷിച്ച് വരികയാണെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.