LiveTV

Live

Kerala

കോവിഡ് 19: തിരുവനന്തപുരത്ത് ഇറ്റാലിയന്‍ പൗരന്‍ താമസിച്ച റിസോര്‍ട്ട് അടച്ചുപൂട്ടി

കോവിഡ് 19: തിരുവനന്തപുരത്ത് ഇറ്റാലിയന്‍ പൗരന്‍ താമസിച്ച റിസോര്‍ട്ട് അടച്ചുപൂട്ടി

തിരുവനന്തപുരത്ത് കോവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ താമസിച്ച വര്‍ക്കലയിലെ റിസോര്‍ട്ട് അടച്ചുപൂട്ടി. റിസോര്‍ട്ടിലെ ജീവനക്കാരുള്‍‌പ്പെടെ നിരീക്ഷണത്തിലാണ്.

അതെ സമയം കോവിഡ് 19 സ്ഥിരീകരിച്ച തിരുവനന്തപുരത്തെ രണ്ട് രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഇറ്റലിയില്‍ നിന്നും യു.കെയില്‍ നിന്നും എത്തിയ രോഗികള്‍ സഞ്ചരിച്ച റൂട്ട് മാപ്പാണ് പ്രസിദ്ധീകരിച്ചത്.