LiveTV

Live

Kerala

വര്‍ക്കലയില്‍ രോഗം സ്ഥിരീകരിച്ച വിദേശി കൊല്ലത്തും യാത്ര ചെയ്തിട്ടുണ്ട്; റൂട്ട്മാപ്പ് പുറത്തിറക്കുമെന്ന് മന്ത്രി

കഴിഞ്ഞ ഇരുപത്തിയേഴാം തിയതിയാണ് ഇറ്റലി പൌരന്‍ വര്‍ക്കലയിലെത്തിയത്

വര്‍ക്കലയില്‍ രോഗം സ്ഥിരീകരിച്ച വിദേശി കൊല്ലത്തും യാത്ര ചെയ്തിട്ടുണ്ട്; റൂട്ട്മാപ്പ് പുറത്തിറക്കുമെന്ന് മന്ത്രി

വർക്കലയിലെ റിസോർട്ടിൽ നിന്നും രോഗം സ്ഥിരീകരിച്ച വിദേശി കൊല്ലം ജില്ലയിലും യാത്ര ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. കൊല്ലത്ത് ഉത്സവത്തിലും വിദേശി പങ്കെടുത്തു. കൊല്ലത്തും റൂട്ട് മാപ്പ് പുറത്തിറക്കുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സാമ്പിൾ എടുക്കുന്നതിന് ജില്ലയിൽ മൂന്ന് താലൂക്ക് ആശുപത്രികൾ കൂടി സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഇരുപത്തിയേഴാം തിയതിയാണ് ഇറ്റലി പൌരന്‍ വര്‍ക്കലയിലെത്തിയത്. അതിന് ശേഷം പത്താം തിയതിയാണ് ഇയാളുടെ സാമ്പിള്‍ കളക്റ്റ് ചെയ്യുന്നത്. ഈ ദിവസിത്തിനിടക്ക് ഒരുപാട് സ്ഥലങ്ങളില്‍ ഇയാള്‍ സഞ്ചരിച്ചിട്ടുണ്ട്. അതുകൊണ്ട് റൂട്ട്മാപ്പ് ഇന്ന് വൈകുന്നേരത്തോടെ തന്നെ പുറത്തിറക്കുമെന്നാണ് മന്ത്രി പറയുന്നത്.