LiveTV

Live

Kerala

പാലക്കാട് തേനിച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ നൂറിലധികം പേർക്ക് പരിക്ക്

ക്ഷേത്രോത്സവത്തിനിടെ തേനീച്ചക്കൂട് പൊട്ടി വീണതോടെ സമീപത്തുള്ളവരെ തേനിച്ച ആക്രമിച്ചു

 പാലക്കാട് തേനിച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ നൂറിലധികം പേർക്ക് പരിക്ക്

പാലക്കാട് കൊറ്റിയോട് തേനിച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ നൂറിലധികം പേർക്ക് പരിക്ക്. ക്ഷേത്രോത്സവത്തിനിടെ തേനീച്ചക്കൂട് പൊട്ടി വീണതോടെ സമീപത്തുള്ളവരെ തേനിച്ച ആക്രമിച്ചു. പരിക്കേറ്റവരെ മാണ്ണാർക്കാട്ടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

കൊറ്റിയോട് ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് അപകടം. കരിമരുന്ന് പ്രയോഗത്തിനിടെ സമീപത്തെ ആൽമരത്തിലുണ്ടായിരുന്ന തേനീച്ചക്കൂട് പൊട്ടി താഴെ വീണു. ഉത്സവത്തിനെത്തിയ നൂറിലധികം പേർക്ക് തേനിക്കയുടെ കുത്തേറ്റു. ആരുടെയും നില ഗുരുതരമല്ലെന്ന് വാർഡ് മെമ്പർ അറിയിച്ചു. തേനിച്ചക്കൂട്ടം ഇളകിയതോടെ ആളുകൾ ചിതറിയോടി. ഉത്സവത്തിന് എത്തിയ ആനക്കും തേനിച്ചയുടെ കുത്തേറ്റു.