LiveTV

Live

Kerala

കോവിഡ് 19; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവരുടെ ഹിയറിങ് ഒഴിവാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള കാലാവധി ഈ മാസം 16 ന് അവസാനിക്കുമെങ്കിലും തെരഞ്ഞെടുപ്പിന് മുമ്പ് രണ്ടുതവണ കൂടി അവസരം നല്‍കുമെന്നും കമ്മീഷന്‍ അറിയിച്ചു

കോവിഡ് 19; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവരുടെ ഹിയറിങ് ഒഴിവാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവരുടെ ഹിയറിങ് ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. അര്‍ഹതയുള്ളവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഒഫീസര്‍മാര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള കാലാവധി ഈ മാസം 16 ന് അവസാനിക്കുമെങ്കിലും തെരഞ്ഞെടുപ്പിന് മുമ്പ് രണ്ടുതവണ കൂടി അവസരം നല്‍കുമെന്നും കമ്മീഷന്‍ അറിയിച്ചു. 2019 ലെ പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി സ്റ്റേ അനുവദിച്ചതിന് പിന്നാലെ കഴിഞ്ഞായ്ചയാണ് വോട്ടര്‍ പട്ടിക പുതുക്കല്‍ കമ്മീഷന്‍ പുനരാരംഭിച്ചത്.

പേര് ചേര്‍ക്കാന്‍ മാര്‍ച്ച് 16 വൈകിട്ട് അ‍ഞ്ച് മണി വരെ സമയം നല്‍കി അപേക്ഷകളുടേയും ആക്ഷേപങ്ങളുടേയും ഹിയറിംങ് മാര്‍ച്ച് 23 ന് പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് 19 വിവിധ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഹിയറിംങ് ഒഴിവാക്കാനാണ് കമ്മീഷന്‍ തീരുമാനം. ഹിയറീംങ് ഇല്ലാതെ തന്നെ അര്‍ഹതയുള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ലക്ടറല്‍ രജിസ്ട്രേഷന്‍ ഒഫീസര്‍മാര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

ഓണ്‍ ലൈനില്‍ അപേക്ഷ നല്‍കിയപ്പോള്‍ ഫോട്ടോ ചേര്‍ക്കാത്തവര്‍ നേരിട്ടോ അല്ലെങ്കില്‍ ആരുടെയെങ്കിലും പക്കല്‍ വഴിയോ ഫോട്ടോ തദ്ദേശ സ്ഥാപനങ്ങളില്‍ എത്തിച്ചാല്‍ മതിയാകും. 25ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം. പതിനേഴ് ലക്ഷത്തോളം പേരാണ് ഇതിനോടകം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ പേര് ചേര്‍ക്കാത്തവര്‍ക്ക് ഒക്ടോബറില്‍ നടക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് അവസരം കൂടി നല്‍കുമെന്നും കമ്മീഷന്‍ അറിയിച്ചു.