LiveTV

Live

Kerala

കോവിഡ് ബാധയില്‍ കേരളത്തിന് ആശ്വാസം; പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ള 10 പേര്‍ക്ക് രോഗബാധയില്ലെന്ന് പരിശോധനാഫലം

ലഭിക്കാനുള്ള 23 ഫലങ്ങളില്‍ 7 എണ്ണം ആവര്‍ത്തിച്ചുള്ള പരിശോധനക്ക് അയച്ചതാണെന്നും ഇതില്‍ ഹൈ റിസ്ക് വിഭാഗത്തിലുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കലക്ടര്‍ പറഞ്ഞു

കോവിഡ് ബാധയില്‍ കേരളത്തിന് ആശ്വാസം; പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ള 10 പേര്‍ക്ക് രോഗബാധയില്ലെന്ന് പരിശോധനാഫലം

പത്തനംതിട്ടയിൽ കോവിഡ് 19 സംശയിച്ച പത്ത് സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. 31 ആളുകൾ ഐസോലേഷനിലും 1237 ആളുകൾ വീടുകളിലും നിരീക്ഷണത്തിലാണ്. കോട്ടയത്ത് 956 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 101 പേർ രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് ബന്ധപ്പെട്ടവരാണ്.

 പത്തനംതിട്ടയില്‍ ആറ് പേരെക്കൂടി ഐസൊലോഷനില്‍ പ്രവേശിപ്പിച്ചു
Also Read

പത്തനംതിട്ടയില്‍ ആറ് പേരെക്കൂടി ഐസൊലോഷനില്‍ പ്രവേശിപ്പിച്ചു

പത്തനംതിട്ടയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വന്ന കോവിഡ് 19 സംശയിച്ച 12 പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതിന് പിറകെയാണ് ഇന്ന് രോഗം സംശയിച്ച പത്ത് സാമ്പിളുകളുടെ പരിശോധനാഫലംകൂടി നെഗറ്റീവ് ആയത്. രണ്ട് വയസ് പ്രായമായ രണ്ട് കുട്ടികളുടെ സാമ്പിളുകളുടെ പരിശോധനാ ഫലങ്ങൾ ഉൾപ്പെടെയാണ് ഇന്ന് 10 പരിശോധനാഫലങ്ങൾ വന്നത്. ഇത് വരെ പരിശോധനക്കയച്ചതിൽ 23 സാമ്പിളുകളുടെ പരിശോധന ഫലം കൂടിയാണ് ഇനി വരാനുള്ളത്.

കോട്ടയത്ത് രോഗം സ്ഥിരീകരിച്ച ആളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ആളുടെ അച്ചൻ മരിച്ചു. മെഡിക്കൽ പ്രോട്ടോക്കോൾ അനുസരിച്ചാണ് മരിച്ചയാളുടെ സംസ്കാര ചടങ്ങുകൾ നടത്തുക. പക്ഷാഘാതം മൂലമാണ് മരണമെന്നാണ് വിലയിരുത്തൽ.സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു. വൈക്കത്ത് കോവിഡ് 19 മായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.