LiveTV

Live

Kerala

സിയാദുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ല; ആത്മഹത്യ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സക്കീര്‍ ഹുസൈന്‍

സിയാദിന്റെ സഹോദരനുമായി സ്വത്ത് തർക്കമുണ്ടായിരുന്നു

സിയാദുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ല; ആത്മഹത്യ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സക്കീര്‍ ഹുസൈന്‍

കൊച്ചി അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം വി. എ സിയാദിന്റെ ആത്മഹത്യ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍. സിയാദുമായി തനിക്ക് വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല.

കുറിപ്പ് ഫോറിൻസിക് പരിശോധന നടത്തണം. സിയാദിന്റെ സഹോദരനുമായി സ്വത്ത് തർക്കമുണ്ടായിരുന്നു. ആത്മഹത്യകുറിപ്പില്‍ ദുരൂഹതയുണ്ടെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു. സക്കീര്‍ ഹുസൈന്‍ ഉള്‍പ്പെടെ രണ്ട് സി.പി.എം പ്രാദേശിക നേതാക്കളുടെ പേരുകളായിരുന്നു സിയാദിന്‍റെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായ വി എ സിയാദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സി.പി.എം നേതാവിന്റെ ആത്മഹത്യ കുറിപ്പില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ പരാമര്‍ശം; പ്രതിഷേധവുമായി കോൺഗ്രസ്സ്
Also Read

സി.പി.എം നേതാവിന്റെ ആത്മഹത്യ കുറിപ്പില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ പരാമര്‍ശം; പ്രതിഷേധവുമായി കോൺഗ്രസ്സ്