LiveTV

Live

Kerala

ആരോഗ്യമന്ത്രി കാര്യങ്ങളെ വൈകാരികമായി എടുക്കരുതെന്ന് എം.കെ മുനീര്‍

പ്രതിപക്ഷം വിഷയം ഉന്നയിക്കുമ്പോൾ ദോഷൈകദൃക്ക് എന്ന് പറയുന്നത് ശരിയല്ല

ആരോഗ്യമന്ത്രി കാര്യങ്ങളെ വൈകാരികമായി എടുക്കരുതെന്ന് എം.കെ മുനീര്‍

കോവിഡ് 19നുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിക്കുന്നുവെന്നും ജനങ്ങളിലുണ്ടായ ഭീതിയും ആശങ്കയും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രതിപക്ഷത്ത് നിന്ന് എം.കെ മുനീറാണ് നോട്ടീസ് നൽകിയത്.

ആരോഗ്യമന്ത്രി കാര്യങ്ങളെ വൈകാരികമായി എടുക്കരുതെന്ന് മുനീര്‍ പറഞ്ഞു. മനസാക്ഷിക്ക് നിരക്കുന്നത് പറയും. പ്രതിപക്ഷം വിഷയം ഉന്നയിക്കുമ്പോൾ ദോഷൈകദൃക്ക് എന്ന് പറയുന്നത് ശരിയല്ല. വൈറസ് ബാധയെ ആരോഗ്യവകുപ്പിന് മാത്രം നിയന്ത്രിക്കാനാവില്ല. പ്രതിപക്ഷവും ജനങ്ങളും ഒരുമിച്ചാൽ മാത്രമേ തടയാനാകുമെന്നും മുനീര്‍ പറഞ്ഞു.

ഇറ്റലിയിൽ നിന്നും വന്നവരെ നിരീക്ഷിക്കാൻ 26 ന് തന്നെ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. രണ്ട് മൂന്ന് വിഷയത്തിൽ പാളിച്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.