LiveTV

Live

Kerala

കോവിഡ് 19; സർക്കാർ നടപടികളുടെ പിഴവിന് തെളിവായി പ്രതിപക്ഷം സഭയിൽ ഉയർത്തിക്കാട്ടിയത് മീഡിയവൺ വാർത്ത

മാർച്ച് നാലിനാണ് കർശന നിർദ്ദേശം ലഭിച്ചതെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വിശദീകരണം

 കോവിഡ് 19; സർക്കാർ നടപടികളുടെ പിഴവിന് തെളിവായി പ്രതിപക്ഷം സഭയിൽ ഉയർത്തിക്കാട്ടിയത് മീഡിയവൺ വാർത്ത

കോവിഡ് 19മായി ബന്ധപ്പെട്ട സർക്കാർ നടപടികളുടെ പിഴവിന് തെളിവായി പ്രതിപക്ഷം നിയമസഭയിൽ ഉയർത്തിക്കാട്ടിയത് മീഡിയവൺ വാർത്ത. ഇറ്റലിയിൽ നിന്നെത്തിയവരെ നിരീക്ഷിക്കണമെന്ന കേന്ദ്ര നിർദ്ദേശം ഫെബ്രുവരി 26 ന് തന്നെ വന്നുവന്ന് മീഡിയവൺ ഇന്നലെ പുറത്തുവിട്ട വാർത്തയാണ് നിയമസഭയിലെ പ്രധാന ചർച്ചാവിഷയമായി മാറിയത്.

മീഡിയവൺ ഇന്നലെ പുറത്തുവിട്ട ഈ വാർത്തയാണ് ഇന്ന് നിയമസഭയിൽ അടിയന്തര പ്രമേയ അവതരണവേളയിൽ പ്രതിപക്ഷം സർക്കാരിനെതിരായ ആയുധമാക്കിയത്. മാർച്ച് നാലിനാണ് കർശന നിർദ്ദേശം ലഭിച്ചതെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വിശദീകരണം.

പ്രതിപക്ഷം സഭയിൽ ഉയർത്തിയ ഇക്കാര്യത്തിന് കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് രമേശ് ചെന്നിത്തല പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.