LiveTV

Live

Kerala

കോവിഡ് 19; കര്‍ശന നിയന്ത്രണത്തോടെ ജുമുഅ നമസ്കാരം

മഹാമാരിയില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ നമസ്ക്കാരത്തിനിടെ പ്രത്യേക പ്രാര്‍ത്ഥനകളുണ്ടായിരുന്നു, പത്ത് മിനിറ്റ് കൊണ്ട് എല്ലാ ചടങ്ങുകളും അവസാനിപ്പിക്കാന്‍ മഹല്ല് നേത്യത്വം ശ്രദ്ധിച്ചിരുന്നു

കോവിഡ് 19; കര്‍ശന നിയന്ത്രണത്തോടെ  ജുമുഅ നമസ്കാരം

കോവിഡ് 19 പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തോടെ സംസ്ഥാനത്തെ മസ്ജിദുകളില്‍ ജുമുഅ നടത്തി. മഹാമാരിയില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ നമസ്ക്കാരത്തിനിടെ പ്രത്യേക പ്രാര്‍ത്ഥനകളുണ്ടായിരുന്നു. പത്ത് മിനിറ്റ് കൊണ്ട് എല്ലാ ചടങ്ങുകളും അവസാനിപ്പിക്കാന്‍ മഹല്ല് നേത്യത്വം ശ്രദ്ധിച്ചിരുന്നു.

വീട്ടില്‍ നിന്ന് അംഗശുദ്ധി വരുത്തിയാണ് ഭൂരിഭാഗം വിശ്വാസികളും ജുമുഅ നമസ്ക്കാരത്തിന് വേണ്ടി മസ്ജിദുകളിലെത്തിയത്. അംഗശുദ്ധി വരുത്താന്‍ ഉപയോഗിച്ചിരുന്ന ഹൌളുകള്‍ ഏതാണ്ടെല്ലാപള്ളികളിലും പൂട്ടി. ചിലയിടത്ത് കാല്‍ കഴുകാന്‍ വേണ്ടിമാത്രമാണ് ഹൌളുകള്‍ ഉപയോഗിച്ചത്. പള്ളികളില്‍ ഹാന്‍ഡ് വാഷ് വെച്ചിരുന്നു. സാധാരണ മുക്കാല്‍ മണിക്കൂറോളം എടുക്കുന്ന പ്രാര്‍ത്ഥനാചടങ്ങുകള്‍ പത്തുമിനിട്ട് കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. മഹാമാരി സമയത്ത് നടത്തേണ്ട പ്രത്യേക പ്രാര്‍ത്ഥന നമസ്ക്കാരത്തിനിടെ ഉണ്ടായിരുന്നു.