LiveTV

Live

Kerala

ഫ്രാൻസിസ് ജോർജ് വിഭാഗം കേരള കോൺഗ്രസ് പി.ജെ ജോസഫ് വിഭാഗത്തില്‍ ലയിച്ചു

പാര്‍ട്ടി പിരിച്ചുവിട്ടതായി ഫ്രാൻസിസ് ജോര്‍ജ് പ്രഖ്യാപിച്ചു, പത്ത് ജില്ലാപ്രസിഡന്‍റുമാരടക്കം ഭൂരിഭാഗം സംസ്ഥാനകമ്മിറ്റി അംഗങ്ങളും യോഗത്തിന് എത്തിയതായി ഫ്രാൻസിസ് ജോർജ് അവകാശപ്പെട്ടു

 ഫ്രാൻസിസ് ജോർജ് വിഭാഗം കേരള കോൺഗ്രസ് പി.ജെ ജോസഫ് വിഭാഗത്തില്‍ ലയിച്ചു

ജനാധിപത്യ കേരള കോൺഗ്രസ് ഫ്രാൻസിസ് ജോർജ് വിഭാഗം കേരള കോൺഗ്രസ് പി.ജെ ജോസഫ് വിഭാഗത്തില്‍ ലയിച്ചു. പാര്‍ട്ടി പിരിച്ചുവിട്ടതായി ഫ്രാൻസിസ് ജോര്‍ജ് പ്രഖ്യാപിച്ചു. പത്ത് ജില്ലാപ്രസിഡന്‍റുമാരടക്കം ഭൂരിഭാഗം സംസ്ഥാനകമ്മിറ്റി അംഗങ്ങളും യോഗത്തിന് എത്തിയതായി ഫ്രാൻസിസ് ജോർജ് അവകാശപ്പെട്ടു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുന്നൂറോളം പ്രവർത്തകർ യോഗത്തിനെത്തിയിരുന്നു.

ജനാധിപത്യ കേരള കോൺഗ്രസ് പാർട്ടി പിരിച്ച് വിട്ടതറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകാനും യോഗത്തിൽ തീരുമാനമെടുത്തു. ലയനം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ പി.ജെ ജോസഫും മറ്റ് നേതാക്കളും യോഗം ചേർന്ന ഹോട്ടലിൽ എത്തിയിരുന്നു. എന്നാൽ കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ സര്‍ക്കാര്‍ പുറപ്പെടുവിച്ച ജാഗ്രത നിര്‍ദ്ദേശങ്ങൾ ലംഘിച്ച് യോഗം ചേർന്നത് വിവാദമായതോടെ യോഗനടപടികൾ വേഗത്തിൽ അവസാനിപ്പിച്ചു. ലയന സമ്മേളനം ഉണ്ടാവില്ലെന്നും പി.ജെ ജോസഫ് പിന്നീട് ലയന പ്രഖ്യാപനം നടത്തുമെന്ന് ഫ്രാൻസിസ് ജോർജ് അറിയിച്ചു.