LiveTV

Live

Kerala

രണ്ടര വര്‍ഷം മുമ്പ് സംസ്കരിച്ച അജ്ഞാത മൃതദേഹം പുറത്തെടുത്തു

ശരീരാവശിഷ്ടങ്ങള്‍ക്കായി രണ്ട് ദിവസമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്, തലയോട്ടിയില്‍ നിന്നും മുഖത്തിന്‍റെ രൂപ രേഖ തയ്യാറാക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമം

 രണ്ടര വര്‍ഷം മുമ്പ് സംസ്കരിച്ച അജ്ഞാത മൃതദേഹം പുറത്തെടുത്തു

കോഴിക്കോട് പോലൂരില്‍ രണ്ടര വര്‍ഷം മുമ്പ് സംസ്കരിച്ച അജ്ഞാത മൃതദേഹം പുറത്തെടുത്തു. ശരീരാവശിഷ്ടങ്ങള്‍ക്കായി രണ്ടുദിവസമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്. തലയോട്ടിയില്‍ നിന്നും മുഖത്തിന്‍റെ രൂപരേഖ തയ്യാറാക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമം. 2017 സെപ്റ്റംബറിലാണ് പോലൂരിലെ ആളൊഴിഞ്ഞ പറമ്പില്‍ കത്തികരിഞ്ഞ നിലയില്‍ അഞ്ജാത മൃതദേഹം കണ്ടെത്തിയത്. കൊലപതകമാമെന്ന തിരിച്ചറിഞ്ഞശേഷം മൃതദേഹം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ മറവു ചെയ്തു.

പീന്നീട് കേസ് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചാണ് പുതിയ സാങ്കേതികവിദ്യയിലൂടെ ആളെ തിരിച്ചറിയാനുള്ള ശ്രമം ആരംഭിച്ചത്. മൃതദേഹം മറവുചെയ്ത വെസ്റ്റ്ഹിൽ ശമാശനത്തിൽ ഇന്നലെ അന്വേഷണ സംഘം സാധ്യതയുള്ള മുപ്പതിടങ്ങളില്‍ കുഴിച്ചു നോക്കിയിരുന്നു. എന്നാല്‍ ഈ മൃതദേഹം കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് രാവിലെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.