LiveTV

Live

Kerala

കോവിഡ് 19; നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

പ്രതിപക്ഷത്തിന്‍റെ വിയോജിപ്പോടെയാണ് സഭാനടപടികള്‍ വെട്ടിച്ചുരുക്കിയത്. വിവിധ വകുപ്പുകളുടെ ധനാഭര്‍ഥ്യന ഒരുമിച്ച് പാസാക്കും

കോവിഡ് 19; നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി. ഏപ്രിൽ എട്ട് വരെ നടക്കേണ്ടിയിരുന്ന സഭ സമ്മേളനം പ്രതിപക്ഷത്തിന്‍റെ വിയോജിപ്പോടെയാണ് വെട്ടിച്ചുരുക്കിയത്. ചര്‍ച്ച കൂടാതെ ധനാഭ്യര്‍ത്ഥനകള്‍ പാസ്സാക്കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷ എം.എല്‍.എയുടെ ആവശ്യം കൂടി പരിഗണിച്ചാണ് സഭാസമ്മേളം വെട്ടിച്ചുരിക്കിയതെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.

ഈ മാസം അവസാനത്തോടെ സമ്പൂർണ്ണ ബജറ്റ് പാസാക്കി തുടർന്നുള്ള ദിവസം നിയമനിർമ്മാണം നടത്തി ഏപ്രിൽ 8ന് സഭ പിരിയാനായിരുന്നു നേരത്തെ ഷെഡ്യൂൾ ചെയ്തുന്നത് .എന്നാൽ കോവിഡ് 19മായി ബന്ധപ്പെട്ട സംസ്ഥാനത്ത് അതീവ ജാഗ്രത നിലനിൽക്കുന്നത് കൊണ്ട് സഭാ സമ്മേളനവും നിർത്താനാണ് രാവിലെ ചേർന്ന കാര്യോപദേശക സമിതി തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ സഭ വെട്ടിച്ചുരുക്കുന്നത് ജനങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിക്കുമെന്ന നിലപാട് സ്വീകരിച്ച പ്രതിപക്ഷം കാര്യോപദേശ സമിതിയിൽ വിയോജനക്കുറിപ്പ് നൽകി. ധനാഭ്യർത്ഥനകൾ ചർച്ച കൂടാതെ പാസാക്കാതെ പാസാക്കരുതെന്ന പ്രതിപക്ഷ ആവശ്യവും കാര്യോപദേശ സമിതി തള്ളി. സഭ പിരിയണമെന്നാവശ്യപ്പെട്ട് കെ.എന്‍.എ ഖാദര്‍ നല്‍കിയ കത്ത് ചൂണ്ടിക്കാട്ടിയാരിന്നു മുഖ്യമന്ത്രി നിയമസഭക്കുള്ളില്‍ പ്രതിരോധം തീര്‍ത്തത്. കോവിഡിന്‍റെ പേരില്‍ മുഖ്യമന്ത്രി സഭയില്‍ നിന്ന് ഒളിച്ചോടരുതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു

സഭ ഗില്ലറ്റിന്‍ ചെയ്ത് പിരിഞ്ഞ ചരിത്രം 2013 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തും ഉണ്ടായിട്ടുണ്ടെന്ന് പാര്‍ലമെന്‍ററി കാര്യമന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കി. ധനകാര്യ ബില്‍ സഭയില്‍ വച്ച സാഹചര്യത്തില്‍ നാല് മാസത്തിനുള്ളില്‍ വീണ്ടും സഭ ചേര്‍ന്ന് ബില്‍ പാസ്സാക്കിയാല്‍ മതിയാകും.