LiveTV

Live

Kerala

കോവിഡ് 19 ബോധവത്ക്കരണവുമായി റോബോട്ടുകളും

കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ ടെക്കികളാണ് പ്രതിസന്ധി മറികടക്കാന്‍ പുതിയ ആശയവുമായി എത്തിയത്

കോവിഡ് 19 ബോധവത്ക്കരണവുമായി റോബോട്ടുകളും

കോവിഡ് 19 ബോധവത്ക്കരണവുമായി റോബോട്ടുകളും രംഗത്ത്. കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ ടെക്കികളാണ് പ്രതിസന്ധി മറികടക്കാന്‍ പുതിയ ആശയവുമായി എത്തിയത്. ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ക്ക് വൈറസിനെ ചെറുക്കേണ്ട വിധം വിവരിക്കുന്നതിനൊപ്പം, സാനിറ്റൈസറും മാസ്കുകളും ഇവ വിതരണം ചെയ്യും. അസിമോവ് റോബോട്ടിക്സ് എന്ന കമ്പനിയാണ് ഈ നൂതന ആശയത്തിന് പിന്നില്‍. പ്രധാനവാതില്‍ കടന്ന് എത്തുന്നവരെ സ്വീകരിക്കുക ഒരു റോബോട്ടാണ്.

കൈയ്യില്‍ സാനിറ്റൈസറും മാസ്കും ടിഷ്യുപേപ്പറുമായി എത്തുന്ന റോബോര്‍ട്ട് കോവിഡ് 19നെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് വിശദീകരിക്കും. മറ്റൊരു റോബോട്ട് ഇവിടെ മുക്കുംമൂലയും വരെ വൃത്തിയാക്കുന്ന തിരക്കിലാണ്. രോഗബാധയെക്കുറിച്ചുള്ള എന്ത് സംശയത്തിനും നല്ല പച്ച മലയാളത്തില്‍ മറുപടി എത്തും. റോബോട്ടുകള്‍ നിയന്ത്രിക്കുന്ന ഐ.സി.യുവിന്‍റെ മാതൃകയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.