LiveTV

Live

Kerala

സര്‍ക്കാരിന് മംഗളപത്രം എഴുതലല്ല പ്രതിപക്ഷ ധര്‍മ്മമെന്ന് ചെന്നിത്തല

റാന്നി സ്വദേശികളെ നിരീക്ഷിക്കാൻ കഴിയാത്തതാണ് രോഗ വ്യാപനത്തിന് കാരണം

സര്‍ക്കാരിന് മംഗളപത്രം എഴുതലല്ല പ്രതിപക്ഷ ധര്‍മ്മമെന്ന് ചെന്നിത്തല

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെതിരെ നിയമസഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. സര്‍ക്കാരിന് മംഗളപത്രം എഴുതലല്ല പ്രതിപക്ഷ ധര്‍മ്മമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു.

റാന്നി സ്വദേശികളെ നിരീക്ഷിക്കാൻ കഴിയാത്തതാണ് രോഗ വ്യാപനത്തിന് കാരണം. തിരുവനന്തപുരത്തെത്തിയാളെ നിരീക്ഷിച്ചതിൽ പ്രശ്നമുണ്ടായെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതല ആരോപിച്ചു. ദിനംപ്രതി സ്ഥിരീകരിച്ചവരുടെ എണ്ണം എല്ലാ ദിനവും പുറത്തു വിടരതെന്ന് ഐ.എം.എ പറയുന്നു. സർക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ച് പ്രവർത്തിക്കലല്ല പ്രതിപക്ഷത്തിന്റെ ജോലിയെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍ ലോകത്ത് ഒരിടത്തും ഈ രോഗത്തെ നേരിടുന്നതില്‍ ഭരണ പ്രതിപക്ഷ തര്‍ക്കമുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. പ്രതിപക്ഷത്തിന് തര്‍ക്കിക്കാന്‍ പിന്നീട് അവസരമുണ്ട്. എല്ലാ ആയുധവും പ്രയോഗിച്ചാലും പഴുതുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.