LiveTV

Live

Kerala

ചെങ്ങന്നൂരിലെ അഭിഭാഷകന്റെ കൊലപാതകം; തെളിവെടുപ്പ് പൂർത്തിയായി

മാലിന്യം നിക്ഷേപിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്

ചെങ്ങന്നൂരിലെ അഭിഭാഷകന്റെ കൊലപാതകം; തെളിവെടുപ്പ് പൂർത്തിയായി

ചെങ്ങന്നൂരിൽ മാലിന്യം നിക്ഷേപിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ അഭിഭാഷകൻ അടിയേറ്റു മരിച്ച സംഭവത്തിൽ തെളിവെടുപ്പ് പൂർത്തിയായി. പുത്തൻകാവ് സ്വദേശി എബ്രഹാം വർഗീസാണ് ഹെൽമറ്റുകൊണ്ടുള്ള അടിയേറ്റ് മരിച്ചത്. പ്രതി അരവിന്ദനെ കോടതി റിമാൻഡ് ചെയ്തു.

ഇന്നലെ വൈകുന്നേരം 3:30 നാണ് പ്രതിയായ പുത്തൻകാവ് സ്വദേശി അരവിന്ദനെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. അഭിഭാഷകൻ മാലിന്യം നിക്ഷേപിച്ച ശാസ്താംപുറം പുഞ്ച, കൊല നടന്ന സ്ഥലമായ അങ്ങാടിപ്പുറം വില്ലേജ് റോഡ് എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തി. അങ്ങാടിക്കലെ സ്വകാര്യ ആശുപത്രിക്കു സമീപമുള്ള പുരയിടത്തിൽ നിന്നും അഭിഭാഷകന്റെ തലയ്ക്കടിച്ച ഹെൽമറ്റ് പോലീസ് കണ്ടെെടുത്തു. പോലീസ് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങൾ വ്യക്തമല്ലാത്തതിനാൽ സൈബർ സെല്ലിന്റെ സഹായവും തേടും. കൊല്ലെപ്പട്ട അഭിഭാഷകന്റെ ആന്തരിക അവയവയങ്ങളുടെ പരിശോധനാ ഫലം വൈകിയേ അറിയാൻ കഴിയു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. വൈകിട്ട് 5 മണിയോടെ തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.