LiveTV

Live

Kerala

മുത്തൂറ്റ് മാനേജ്മെന്റിനെതിരെ തൊഴിൽ മന്ത്രി

കരാർ വ്യവസ്ഥകൾ മാനേജ്മെന്‍റ് ഏകപക്ഷീയമായി ലംഘിച്ചെന്നും മുത്തൂറ്റ് തൊഴിലാളികൾ അക്രമം നടത്തിയിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു

മുത്തൂറ്റ് മാനേജ്മെന്റിനെതിരെ തൊഴിൽ മന്ത്രി

മുത്തൂറ്റ് സമരവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഭരണ പ്രതിപക്ഷ ബഹളം. ഒരു നിയമത്തെയും അംഗീകരിക്കുന്നില്ലെന്ന മാനേജ്മെന്റ് നിലപാടിനൊപ്പം നിൽക്കാൻ സർക്കാരിനാകില്ലെന്ന് തൊഴിൽ മന്ത്രി ടി. പി രാമകൃഷ്ണൻ പറഞ്ഞു. പ്രതിപക്ഷം മുത്തൂറ്റ് മാനേജ്മെൻറിനെ അനുകൂലിക്കുന്നുവെന്ന മന്ത്രിയുടെ പരാമർശം ബഹളത്തിനിടയാക്കി.

മുത്തൂറ്റ് ബ്രാഞ്ചുകളിൽ നടക്കുന്ന സമരം തീർക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും സമരക്കാർ അക്രമം നടത്തുന്നുവെന്നും പ്രതിപക്ഷത്ത് നിന്ന് അൻവർ സാദത്ത് കുറ്റപ്പെടുത്തി. കരാർ വ്യവസ്ഥകൾ ഏകപക്ഷീയമായി മാനേജ്മെന്റ് ലംഘിച്ചുവെന്നും മുത്തൂറ്റ് തൊഴിലാളികൾ അക്രമം നടത്തിയിട്ടില്ലെന്നും തൊഴിൽ മന്ത്രി മറുപടി നൽകി.

മുതലാളിമാരുടെ മുമ്പിൽ മുട്ടു വളച്ച് ന്യായീകരിക്കുന്ന ശബ്ദം അപമാനകരമാണെന്ന് എം.സ്വരാജ് കുറ്റപ്പെടുത്തി. നബാർഡിൽ നിന്ന് 7 ശതമാനം പലിശയ്ക്കെടുത്താണ് നബാർഡ് 24 ശതമാനം പലിശയ്ക്ക് കടം കൊടുക്കുന്നത് മുത്തറ്റ് നടപടി തടയണമെന്ന് സ്വരാജ് ആവശ്യപ്പെട്ടു. ഇതോടെ സഭയിൽ പ്രതിപക്ഷ ബഹളമായി. സഭ രേഖകൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് സ്പീക്കർ വ്യക്തമാക്കിയതോടെയാണ് ബഹളം അവസാനിപ്പിച്ചത്.