LiveTV

Live

Kerala

വിശ്രമമില്ലാതെ ഈ കലക്ട്രേറ്റില്‍ വിദ്യാർത്ഥികളും ഡോക്ടർമാരും ആരോഗ്യവകുപ്പ് ജീവനക്കാരും

കോവിഡ് 19 ന് മുന്നിൽ പകച്ചു നില്‍ക്കാതെ ഒന്നിച്ച് നിന്നുള്ള പ്രതിരോധമാണ് വേണ്ടതെന്നാണ് ഈ കൺട്രോൾ റൂം കാണിച്ച് തരുന്നത്.

വിശ്രമമില്ലാതെ ഈ കലക്ട്രേറ്റില്‍ വിദ്യാർത്ഥികളും ഡോക്ടർമാരും ആരോഗ്യവകുപ്പ് ജീവനക്കാരും

പത്തനംതിട്ടയിൽ കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ പ്രധാന സംവിധാനമാണ് കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം, വിദ്യാർത്ഥികളും ഡോക്ടർമാരും ആരോഗ്യവകുപ്പ് ജീവനക്കാരും ചേർന്ന് വിശ്രമമില്ലാതെയാണ് ഇവിടെ രോഗത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.

കോവിഡ് 19ന് മുന്നിൽ പകച്ചു നിൽക്കാതെ ഒന്നിച്ച് നിന്നുള്ള പ്രതിരോധമാണ് വേണ്ടതെന്നാണ് ഈ കൺട്രോൾ റൂം കാണിച്ച് തരുന്നത്. വിവിധ പ്രായക്കാരായ വിദ്യാർത്ഥികളും ഡോക്ടർമാരുമുൾപ്പെടെയുള്ള ആളുകൾ ഒരേ ലക്ഷ്യത്തോട് കൂടി വിശ്രമമില്ലാതെ പണിയെടുക്കുകയാണിവിടെ. വൈറസ് ബാധയെ പിടിച്ചുകെട്ടാൻ, കൂടുതൽ ആളുകളിലേക്ക് പടരാതിരിക്കാൻ നിർണയക പങ്കാണ് ഈ കൺട്രോൾ റൂം വഹിക്കുന്നത്.