LiveTV

Live

Kerala

തിരുവനന്തപുരത്ത് രണ്ടുവയസുകാരിയെ പൊള്ളലേല്‍പ്പിച്ച അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു

അമ്മക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്

തിരുവനന്തപുരത്ത് രണ്ടുവയസുകാരിയെ പൊള്ളലേല്‍പ്പിച്ച അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരത്ത് രണ്ടുവയസുകാരിയെ പൊള്ളലേല്‍പ്പിച്ച അമ്മയെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. അമ്മക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

മണ്ണുവാരിയതിന് കുംഭകോണം സ്വദേശി അഞ്ജലി മകളെ പൊള്ളലേല്‍പ്പിച്ചുവെന്നാണ് റെയില്‍വെ പൊലീസ് പറയുന്നത്. കുഞ്ഞിന്‍റെ ശരീരത്തില്‍ ഉപദ്രവമേറ്റതിന്‍റെ പാടുകളുണ്ട്. ഉച്ചക്ക് 2.45 ഓടെ തമ്പാനൂര്‍ റെയല്‍വെ സ്റ്റേഷനില്‍ വെച്ച് അഞ്ജലി കുട്ടിയെ ക്രൂരമായി ഉപദ്രവിക്കുന്നത് കണ്ട യാത്രക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

നോര്‍ക്കയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് അഞ്ജലി മകള്‍ക്കൊപ്പം തിരുവനന്തപുരത്ത് എത്തിയത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അമ്മക്കെതിരെ കേസെടുത്തിട്ടുണ്ട്. കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ മുന്‍പാകെ ഹാജരാക്കും.