LiveTV

Live

Kerala

കോവിഡ്; മർകസ് സമ്മേളനം നീട്ടിവെച്ചു

രോഗത്തിന്റെ ഭീഷണിമാറി അനുകൂലമായ ആഗോള സാഹചര്യം രൂപപ്പെടുന്ന സമയത്ത് പുതുക്കിയ തിയ്യതി അറിയിക്കും

കോവിഡ്; മർകസ് സമ്മേളനം നീട്ടിവെച്ചു

കോവിഡ് 19 രോഗഭീഷണിയുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭയുടെയും കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെയും നിർദേശങ്ങൾ മാനിച്ച് ഏപ്രിൽ 9 മുതൽ 12 വരെ നടത്താൻ തീരുമാനിച്ചരുന്ന മർകസ് 43ാം വാർഷിക സമ്മേളനം നീട്ടിവെച്ചതായി മർകസ് ഭാരവാഹികൾ അറിയിച്ചു. മർകസിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. രോഗത്തിന്റെ ഭീഷണിമാറി അനുകൂലമായ ആഗോള സാഹചര്യം രൂപപ്പെടുന്ന സമയത്ത് പുതുക്കിയ തിയ്യതി അറിയിക്കും.

സംസ്ഥാന ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ പരിഗണിച്ച്‌ പരീക്ഷയുള്ള വിദ്യാർഥികൾക്കൊഴികെ മർകസിന്റെ മുഴുവൻ സ്ഥാപങ്ങൾക്കും ലീവ് നൽകി. മാർച്ച് 31 വരെ മർകസിലെ വിവിധ സ്ഥാപനങ്ങളിലേക്കും ഓഫീസുകളിലേക്കുമുള്ള പൊതുജന സന്ദർശനം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

മർകസ് കോൺഫറൻ ഹാളിൽ ചേർന്ന യോഗം ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്‌തു. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. മർകസ് ജനറൽ മാനേജർ സി.മുഹമ്മദ് ഫൈസി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ.എ.പി അബ്ദുൽ ഹകീം അസ്ഹരി അടുത്തവർഷത്തേക്കുള്ള പദ്ധതികൾ അവതരിപ്പിച്ചു.

എ.പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് പി.കെ.എസ് തങ്ങൾ തലപ്പാറ, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ. ഹുസ്സൈൻ സഖാഫി ചുള്ളിക്കോട്, ഹനീഫ് മൗലവി ആലപ്പുഴ, എൻ.അലി അബ്ദുല്ല, അഡ്വ ഇസ്മാഈൽ വഫ, സി.പി മൂസ ഹാജി, എൻജിനീയർ മൊയ്‌തീൻ കോയ, വി.പി സിദ്ധീഖ് ഹാജി, വി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി എന്നിവര്‍ സംബന്ധിച്ചു.