LiveTV

Live

Kerala

രാഷ്ട്രീയ കാര്യസമിതി തുടരേണ്ടതില്ലെന്ന് കെ.പി.സി.സിയില്‍ പൊതു അഭിപ്രായം

ലൈഫ് പദ്ധതിയിലെ ക്രമക്കേടുകള്‍ ഉള്‍പ്പെടെ ഉന്നയിച്ച് ഏപ്രില്‍ 20ന് ബ്ലോക്ക് തലങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും

 രാഷ്ട്രീയ കാര്യസമിതി തുടരേണ്ടതില്ലെന്ന് കെ.പി.സി.സിയില്‍ പൊതു അഭിപ്രായം

കെ.പി സി.സി രാഷ്ട്രീയ കാര്യസമിതി തുടരേണ്ടതില്ലെന്ന് കെ.പി.സി.സി ഭാരവാഹി യോഗത്തില്‍ പൊതു അഭിപ്രായം. ഇക്കാര്യം ഹൈകമാന്‍ഡിനെ അറിയിക്കാനും തീരുമാനിച്ചു. ലൈഫ് പദ്ധതിയിലെ ക്രമക്കേടുകള്‍ ഉള്‍പ്പെടെ ഉന്നയിച്ച് ഏപ്രില്‍ 20ന് ബ്ലോക്ക് തലങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.

നേതൃവിമര്‍ശനമുയര്‍ന്ന കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം രാഷ്ട്രീയ കാര്യ സമിതിയുടെ പ്രസക്തി കോണ്‍ഗ്രസില്‍ ചര്‍ച്ചയായിരുന്നു. ഇന്ന് ചേര്‍ന്ന കെ.പി.സി.സി ഭാരവാഹിയോഗത്തില്‍ വിഷയം ചര്‍ച്ചയായി. വി.എം സുധീരന്‍ പ്രസിഡന്‍റായിരുന്ന കാലത്ത് പാര്‍ട്ടിയും ഭരണം തമ്മിലെ ഏകോപനത്തിന് ഉണ്ടാക്കിയ താല്‍ക്കാലിക സംവിധാനമാണ് രാഷ്ട്രീയ കാര്യ സമിതി. ഇത് ഇപ്പോള്‍ തുടരന്നതില്‍ പ്രസക്തിയില്ലെന്നാണ് ഭാരവാഹികളില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. ഇക്കാര്യം ഹൈകമാന്‍ഡിനെ അറിയിക്കാനും തീരുമാനിച്ചു.

ഹൈകമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മാത്രമേ ഇനി രാഷ്ട്രീകാര്യ സമിതി വിളിക്കൂ എന്ന നിലപാടാണ് നേരത്തെ കെ.പി.സി.സി പ്രസിഡന്‍റ് എടുത്തിരുന്നത്. പുതിയ സാഹചര്യത്തില്‍ രാഷ്ട്രീയകാര്യ സമിതിയുടെ ഭാവി അനിശ്ചിതത്വത്തിലായി.

സര്‍ക്കാരിനെതിരായ പ്രചരണ പരിപാടികള്‍ ഏപ്രിലില്‍ നടത്താനും ഭാരവാരി യോഗം തീരുമാനിച്ചു. 20ന് ബ്ലോക്ക് തലങ്ങളില്‍ പ്രതിഷേധ ധര്‍ണകള്‍ നടത്തും. ലൈഫ് പദ്ധതി, പ്രളയ ദുരിതാശ്വാസം എന്നിവയിലെ പ്രശ്നങ്ങള്‍, അഴിമതി എന്നിവയായിരിക്കും പ്രധാനമായി ഉന്നയിക്കുക. തദ്ദേശ തെരഞ്ഞെുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കാനും ഭാരവാഹി യോഗത്തില്‍ തീരുമാനമായി