LiveTV

Live

Kerala

പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനം രണ്ടാം ഘട്ടം ഇന്ന് തുടങ്ങും; വീടുകളില്‍ ഒളിപ്പിച്ചുവെച്ച പക്ഷികളെ പിടികൂടി കൊല്ലും

പക്ഷികളെ പിടികൂടി കൊന്ന് കത്തിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ടം പൂര്‍ത്തിയായി

പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനം രണ്ടാം ഘട്ടം ഇന്ന് തുടങ്ങും; വീടുകളില്‍ ഒളിപ്പിച്ചുവെച്ച പക്ഷികളെ പിടികൂടി കൊല്ലും

പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനം രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. വീടുകളില്‍ ഒളിപ്പിച്ചുവെച്ച പക്ഷികളെ പിടികൂടി കൊല്ലുകയാണ് ചെയ്യുക. പരിശോധനയ്ക്ക് എത്തിയ കേന്ദ്രസംഘം ഇന്ന് വേങ്ങേരി സന്ദര്‍ശിക്കും.

പക്ഷികളെ പിടികൂടി കൊന്ന് കത്തിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ടം പൂര്‍ത്തിയായി. വേങ്ങേരി, വെസ്റ്റ് കൊടിയത്തൂര്‍ പ്രദേശങ്ങളിലെ വീടുകളില്‍ ഇന്ന് മുതല്‍ പ്രതിരോധ പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കും. പക്ഷികളെ ഒളിപ്പിച്ചിട്ടുണ്ടെങ്കില്‍ പൊലീസ് സഹായത്തോടെ പിടികൂടി നശിപ്പിക്കുകയാണ് ചെയ്യുക. ഒപ്പം ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തും.

ഈ കൊറോണ പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ആളുകളെ വിളിച്ചു വരുത്തി ബോധവത്കരണ പരിപാടികള്‍ നടത്താനാവില്ല. അതുകൊണ്ട് വീടുകള്‍ സന്ദര്‍ശിക്കുന്ന സംഘം തന്നെ ആരോഗ്യബോധവത്കരണം നടത്താനാണ് തീരുമാനം. വൃത്തിയാക്കിയ ഇടങ്ങള്‍ ഒന്നുകൂടി സന്ദര്‍ശിക്കും. ആവശ്യമെങ്കില്‍ വൃത്തിയാക്കല്‍ നടപടികള്‍ തുടരും.പക്ഷിപ്പനി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘം വേങ്ങേരി സന്ദര്‍ശിക്കും. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.