LiveTV

Live

Kerala

കോട്ടയത്ത് തോക്ക് നിര്‍മ്മിച്ച വില്‍പന നടത്തിയ സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ്

തോക്ക് വാങ്ങിയ പരുമല സ്വദേശിയാണ് അറസ്റ്റിലായത്. മറ്റൊരാള്‍ കൂടി കസ്റ്റഡിയിലുണ്ട്

 കോട്ടയത്ത് തോക്ക് നിര്‍മ്മിച്ച വില്‍പന നടത്തിയ സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ്

കോട്ടയം പള്ളിക്കത്തോട്ടില്‍ തോക്ക് നിര്‍മ്മിച്ച് വിറ്റ സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ്. തോക്ക് വാങ്ങിയ പരുമല സ്വദേശിയാണ് അറസ്റ്റിലായത്. മറ്റൊരാള്‍ കൂടി കസ്റ്റഡിയിലുണ്ട്. ബി.ജെ.പി നേതാവടക്കം കേസില്‍ 6 പേര്‍ ഇതോടെ അറസ്റ്റിലായി.

പരുമല സ്വദേശി ജിജോയാണ് അവസാനം അറസ്റ്റിലായത്. തോക്ക് നിര്‍മ്മിച്ച് നല്‍കുന്ന സംഘത്തില്‍ നിന്നും ഇയാള്‍ തോക്ക് വാങ്ങിയതായി പൊലീസ് കണ്ടെത്തുകയായിരുന്നു. ഇയാളുടെ കയ്യില്‍ നിന്നും ഒരു റിവോള്‍വറും കണ്ടെത്തു. തോക്ക് വാങ്ങിയ കൂടുതല്‍ ആളുകളുകള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഒരാള്‍ കൂടി കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. കഴിഞ്ഞ കൂറേ വര്‍ഷങ്ങളായി സംഘം തോക്ക് നിര്‍മ്മിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. പലര്‍ക്കും ഇവര്‍ തോക്ക് നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്.

വേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്കുകളാണ് ഇവര്‍ ആദ്യം ഉണ്ടാക്കിയത്. പിന്നീട് റിവോള്‍വറുകള്‍ നിര്‍മ്മിച്ച് തുടങ്ങി. ഇത് ഗൌരവമായിട്ടാണ് പൊലീസ് കണുന്നത്. ആയതിനാല്‍ വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് കടന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ നടന്നേക്കും. ബി.ജെ.പി നേതാവായ വിജയന്റെ കയ്യില്‍ നിന്നും റിവോള്‍വര്‍ കണ്ടെത്തിയതോടെയാണ് തോക്ക് നിര്‍മ്മാണ സംഘത്തിന് പിടിവീഴുന്നത്.