LiveTV

Live

Kerala

കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച രണ്ട് പേര്‍ യാത്ര ചെയ്തതിന്‍റെ ഫ്ലോ ചാര്‍ട്ട്

ഈ സ്ഥലങ്ങളില്‍ ഇതേ സമയത്ത് ഉണ്ടായിരുന്നവര്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണം

കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച രണ്ട് പേര്‍ യാത്ര ചെയ്തതിന്‍റെ ഫ്ലോ ചാര്‍ട്ട്

കോട്ടയം ജില്ലയിലെ കോവിഡ് സ്ഥിരീകരിച്ച രണ്ട് പേര്‍ യാത്ര ചെയ്തതിന്‍റെ ഫ്ലോ ചാര്‍ട്ട് ജില്ലാ ഭരണകൂടം തയ്യാറാക്കി. ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് എട്ട് വരെ ഇവര്‍ യാത്ര ചെയ്ത പൊതുസ്ഥലങ്ങളുള്‍പ്പെടുത്തിയാണ് ഫ്ലോ ചാര്‍ട്ട് തയ്യാറാക്കിയത്.

ഇറ്റലിയില്‍ നിന്നും വന്ന റാന്നി സ്വദേശികളെ എയര്‍പോര്‍ട്ടില്‍ നിന്നും കൂട്ടിക്കൊണ്ട് വന്നത് ബന്ധുക്കളായ ചങ്ങളം സ്വദേശികളാണ്. ഇവരുടെ പരിശോധനയില്‍ കോവിഡ് 19 പോസിറ്റീവായതോടെയാണ് ഫ്ലോ ചാര്‍ട്ട് ഉണ്ടാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

29ആം തിയ്യതി രാവിലെ മൂവാറ്റുപുഴയിലെ ഹോട്ടലില്‍ കയറി. ഒന്നാം തിയ്യതി ചങ്ങളത്തെ പെട്രോള്‍ പമ്പില്‍ എത്തി. ചിങ്ങവനത്തെ ഒരു വര്‍ക്ക് ഷോപ്പിലും തിരുവാതുക്കലെ ഒരു ജ്വല്ലറി ഷോപ്പിലും എത്തിയ ഇവര്‍ അഞ്ചാം തിയ്യതി പത്തനംതിട്ടയിലും എത്തിയിട്ടുണ്ട്. രോഗ ബാധിതരായ ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്കൊപ്പമായിരുന്നു തുടര്‍ന്നുള്ള സഞ്ചാരം.

പരിശോധനകള്‍ക്കായി 7 ആം തിയ്യതി തിരുവാതുക്കലെ ക്ലിനിക്കിലും മീന്‍വാങ്ങാന്‍ ഇല്ലിക്കലിലും എത്തിയിട്ടുണ്ടെന്നാണ് ഫ്ലോ ചാര്‍ട്ടില്‍ പറയുന്നത്. സ്വന്തം കാറിലാണ് ഇവര്‍ യാത്ര ചെയ്തിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ ഇതേ സമയത്ത് ഉണ്ടായിരുന്നവര്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണമെന്നും ഫ്ലോ ചാര്‍ട്ടില്‍ പറയുന്നുണ്ട്.