LiveTV

Live

Kerala

പ്രളയ ഫണ്ട് തട്ടിപ്പ്: സഹകരണ ബാങ്ക് ഡയറക്ടറുടെ ആത്മഹത്യാക്കുറിപ്പില്‍ സി.പി.എം നേതാക്കളുടെ പേരുകളും

പ്രളയ ഫണ്ട് തട്ടിപ്പ്: സഹകരണ ബാങ്ക് ഡയറക്ടറുടെ ആത്മഹത്യാക്കുറിപ്പില്‍ സി.പി.എം നേതാക്കളുടെ പേരുകളും

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വിവാദത്തിലായ അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടർ ബോർഡ് അംഗം സിയാദിന്‍റെ ആത്മഹത്യാക്കുറിപ്പില്‍ സി.പി.എം നേതാക്കളുടെ പേരുകളും. കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈന്റെതുള്‍പ്പെടെയുള്ള പേരുകളാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് പീഡിപ്പിച്ചെന്ന ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ബന്ധുക്കളാണ് ആത്മഹത്യാക്കുറിപ്പ് പൊലീസിന് കൈമാറിയത്.